നടിയെ ആക്രമിച്ച കേസ്:അന്വേഷണ മേല്‍നോട്ടച്ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി
ഈ മാസം 19 നകം വിശദീകരണം നല്‍കണമെന്നാണ് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്
BY TMY6 May 2022 10:34 AM GMT
X
TMY6 May 2022 10:34 AM GMT
കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല ആര്‍ക്കാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും നീക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനൊപ്പം നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്നും ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി സംസ്ഥാന പോലിസ് മേധാവിയോട് നിര്‍ദ്ദേശിച്ചു.
പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളില്‍ എല്ലാം ഈ മാസം 19 നകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Next Story
RELATED STORIES
ഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMT