അന്വേഷണ ഉദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന:രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ഹാജരായി
ക്രൈംബ്രാഞ്ചിന്റെ കളമശേരിയിലെ ആസ്ഥാനത്താനാണ് ചോദ്യം ചെയ്യല്‍ നടക്കുക.ദിലീപിനൊപ്പം കൂട്ടു പ്രതികളായ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവരും രണ്ടാം ദിവസത്തെ ചോദ്യ ചെയ്യലിനായി ഹാജരായിട്ടുണ്ട്,ഇന്നലെ 11 മണിക്കുര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികളെ വിട്ടയച്ചത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ വീണ്ടും ഒമ്പതിന് ഹാജരാകണമെന്നും പ്രതികളോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി നടന്‍ ദിലീപ് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി.ക്രൈംബ്രാഞ്ചിന്റെ കളമശേരിയിലെ ആസ്ഥാനത്താനാണ് ചോദ്യം ചെയ്യല്‍ നടക്കുക.ദിലീപിനൊപ്പം കൂട്ടു പ്രതികളായ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവരും രണ്ടാം ദിവസത്തെ ചോദ്യ ചെയ്യലിനായി ഹാജരായിട്ടുണ്ട്. രാവിലെ ഒമ്പതോടെ ആലുവയിലെ പത്മസരോവരം വീട്ടില്‍ നിന്നും സഹോദരന്‍ അനൂപിനൊപ്പമാണ് ദിലീപ് കളമശേരിയിലെ ക്രൈബ്രാഞ്ച് ഓഫിസില്‍ എത്തിയത്.മാധ്യപ്രവര്‍ത്തകര്‍ ദിലീപിനോട് പ്രതികരണം ആരാഞ്ഞുവെങ്കിലും ഒന്നും പറയാതെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉള്ളിലേക്ക് കയറിപ്പോകുകയായിരുന്നു
ഇന്നലെ 11 മണിക്കുര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികളെ വിട്ടയച്ചത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ വീണ്ടും ഒമ്പതിന് ഹാജരാകണമെന്നും പ്രതികളോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു.ഇന്നലെ അഞ്ചു പേരെയും ഒറ്റയ്ക്കിരുത്തി അന്വേഷണ സംഘം അഞ്ചായി തിരിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍ ചോദ്യം ചെയ്യലിനു ശേഷം അഞ്ചു പേരുടെയും മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം യോഗം ചേര്‍ന്ന് പരിശോധിക്കുകയും മൊഴികളിലെ വൈരുധ്യങ്ങള്‍ കണ്ടെത്തി വിലയിരുത്തുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലായിരിക്കും ഇന്ന് അന്വേഷണ സംഘം നടത്തുകയെന്നാണ് വിവരം.
ഇന്ന് പ്രതികളെ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തെ കേസെടുത്ത അന്വേഷണ സംഘം ദീലിപ്,സഹോദരന്‍ അനുപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തി മൊബൈല്‍ ഫോണുകള്‍ അടക്കമുളളവ പിടിച്ചെടുക്കുകയും ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.ഇതിന്റെ പരിശോധന ഫലം ഇന്ന് ഇന്നു കിട്ടും.തുടര്‍ന്ന് ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുകയെന്നാണ് വിവരം.ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം ദിലീപ് പൂര്‍ണ്ണമായും നിഷേധിച്ചു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒരു ഘട്ടത്തിലും താന്‍ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചുവെന്നാണ് വിവരം.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണവും ചോദ്യം ചെയ്യലില്‍ ദിലീപ് നിഷേധിച്ചു.ജീവിതത്തില്‍ ഒരാളെ പോലും താന്‍ ദ്രോഹിച്ചിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. അതേ സമയം ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞ മൊഴികളില്‍ വൈരുധ്യമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT