നടന്‍ വിനായകന്‍ വിവാഹമോചിതനാവുന്നു
BY BSR25 March 2023 9:39 AM GMT

X
BSR25 March 2023 9:39 AM GMT
കൊച്ചി: ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാള ചലച്ചിത്ര താരം വിനായകന്‍ വിവാഹമോചിതനാവുന്നു. ഭാര്യയില്‍ നിന്ന് നിയമപരമായി വേര്‍പെടുന്നുവെന്ന് അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നാണ് വിനായകന്‍ അറിയിച്ചത്. എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. വിനായകന്റെ ഭാര്യ ബബിത ബാങ്ക് ജീവനക്കാരിയാണ്. 'ഞാന്‍ മലയാളം സിനിമാതാരം വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭര്‍തൃബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി', എന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെ വിനായകന്‍ പറഞ്ഞത്. വിനായകന്‍ നിലവില്‍ രജനീകാന്ത് ചിത്രമായ ജയിലറിലാണ് അഭിനയിക്കുന്നത്.
Next Story
RELATED STORIES
പരിസ്ഥിതി ദിനത്തില് വൃക്ഷ തൈകള് നട്ടു; സല്മ ടീച്ചര്ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്...
28 May 2023 3:19 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT