Sub Lead

കുട്ടികള്‍ക്ക് മുന്നില്‍ വീണ്ടും നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് കേസിനാസ്പദമായ സംഭവം. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്

കുട്ടികള്‍ക്ക് മുന്നില്‍ വീണ്ടും നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി  അറസ്റ്റില്‍
X

തൃശ്ശൂര്‍: കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന കേസില്‍ പ്രശസ്ത നടന്‍ ശ്രീജിത്ത് രവി വീണ്ടും അറസ്റ്റിലായി. തൃശൂര്‍ വെസ്റ്റ് പോലിസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍ അയ്യന്തോളിലാണ് കേസിനാസ്പദമായ സംഭവം. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്

പ്രതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

ഇയാള്‍ സമാന കേസില്‍ നേരത്തേ ഒറ്റപ്പാലത്തും അറസ്റ്റിലായിരുന്നു. പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നു നഗ്‌നതാപ്രദര്‍ശനം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും മൊബൈല്‍ഫോണില്‍ ചിത്രം പകര്‍ത്തുകയും ചെയ്‌തെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് അന്ന് ശ്രീജിത്ത് അറസ്റ്റിലായത്.

കാറിന്റെ നമ്പറും പെണ്‍കുട്ടികള്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു. കാറിന്റെ ഉടമസ്ഥന്‍ ശ്രീജിത് രവിയാണെന്നു കണ്ടെത്തിയ പോലിസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം (പോസ്‌കോ) അനുസരിച്ചായിരുന്നു കേസ്.

Next Story

RELATED STORIES

Share it