നടനും മോഡലുമായ ആദിത്യ സിങ് രജപുത്ത് മരിച്ച നിലയില്‍

മുംബൈ: നടനും മോഡലും കാസ്റ്റിങ് കോര്‍ഡിനേറ്ററുമായ ആദിത്യ സിങ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് അന്ധേരിയിലെ വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ആദിത്യ സിങ് രജപുത്ത് താമസിച്ചിരുന്ന 11ാം നിലയിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മരുന്നിന്റെ അമിതോപയോഗം മൂലമാകാം മരണമെന്നാണ് സംശയിക്കുന്നത്. ഡല്‍ഹി സ്വദേശിയായ ആദിത്യ മോഡലായാണ് രംഗപ്രവേശനം ചെയ്തത്. ക്രാന്തിവീര്‍, മൈനേ ഗാന്ധി കോ നഹിന്‍ മാര തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു. 300ഓളം പരസ്യങ്ങളുടെ ഭാഗമായിരുന്ന ഇദ്ദേഹം സ്പ്ലിറ്റ്‌സ്‌വില്ല 9 പോലുള്ള റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ലവ്, ആഷിക്വി, കോഡ് റെഡ്, ആവാസ് സീസണ്‍ 9, ബാഡ് ബോയ് സീസണ്‍ 4, തുടങ്ങിയ ടിവി പ്രൊജക്റ്റുകളും ചെയ്യുകയും ചെയ്തിരുന്നു.
RELATED STORIES
പരിസ്ഥിതി ദിനത്തില് വൃക്ഷ തൈകള് നട്ടു; സല്മ ടീച്ചര്ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്...
28 May 2023 3:19 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT