Sub Lead

രണ്ടുദിവസത്തെ പരോള്‍; അഖില്‍ ഗോഗോയ് കുടുംബത്തെ കാണാനെത്തി

രണ്ടുദിവസത്തെ പരോള്‍; അഖില്‍ ഗോഗോയ് കുടുംബത്തെ കാണാനെത്തി
X

അഖില്‍ ഗൊഗോയ് ഭാര്യയ്ക്കും മകനുമൊപ്പം


ഗുവാഹത്തി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി ജയിലിലടച്ച കര്‍ഷക നേതാവ് അഖില്‍ ഗൊഗോയി കുടുംബാംഗങ്ങളെ കാണാനെത്തി. എന്‍ഐഎ പ്രത്യേക കോടതി അനുവദിച്ച രണ്ടു ദിവസത്തെ പരോള്‍ പ്രകാരമാണ് കുടുംബത്തെ കാണാനെത്തിയത്. എന്നാല്‍, സിബ്‌സാഗര്‍ എംഎല്‍എയും റൈജോര്‍ ദള്‍ പ്രസിഡന്റുമായ അഖില്‍ ഗോഗോയിക്ക് പൊതുജനങ്ങളെ കാണാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ജയിലിലടയ്ക്കപ്പെട്ട് 550 ദിവസത്തിനു ശേഷമാണ് അഖില്‍ ഗൊഗോയിക്ക് എന്‍ഐഎ പ്രത്യേക കോടതി പരോള്‍ അനുവദിച്ചത്. ഗുവാഹത്തിയിലെ ഭാര്യയെയും കൗമാരക്കാരനായ മകനെയും ജോര്‍ഹാത്തിലെ മാതാവിനെയും കാണാനാണ് 48 മണിക്കൂര്‍ പരോള്‍ അനുവദിച്ചത്. അതേസമയം, തന്നെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച പൊതുജനങ്ങളെ കാണാന്‍ അനുവദിക്കണമെന്ന അപേക്ഷ കോടതി നിരസിക്കുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് 45 കാരനായ അഖില്‍ ഗൊഗോയിയെ 2019 ഡിസംബറില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ജയിലില്‍ നിന്ന് മല്‍സരിച്ചാണ് അഖില്‍ ഗൊഗോയ് അസം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 84 കാരിയായ മാതാവ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുമ്പോഴും തന്റെ മകന്റെ വിജയത്തിനു വേണ്ടി തിരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങുകയും സിബ്‌സാഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള വിജയത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു. റോജോര്‍ ദളിന്റെയും അസം ജാതീയ പരിഷത്തിന്റെയും മേഖലയിലെ ഏകവിജയമാണ് അഖില്‍ ഗൊഗോയിയുടേത്. 126 അംഗ നിയമസഭയില്‍ സിബ്‌സാഗറില്‍ നിന്ന് പുതിയ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എന്‍ഐഎ കോടതി മെയ് മാസം ഗൊഗോയിക്ക് അനുമതി നല്‍കിയിരുന്നു. അതിനിടെ, അഖില്‍ ഗൊഗോയിക്കെതിരേ ചുമത്തിയ രണ്ടില്‍ ഒരു യുഎപിഎ കേസ് കഴിഞ്ഞ ദിവസം കോടതി ഒഴിവാക്കിയിരുന്നു.

Activist-politician Akhil Gogoi granted two-day parole to visit family

Next Story

RELATED STORIES

Share it