Sub Lead

സൗദിയിലെ അല്‍ റാസില്‍ വാഹനാപകടം: തുടര്‍ ചികില്‍സക്കായി മലയാളിയെ നാട്ടിലെത്തിച്ചു

മലപ്പുറം വേങ്ങര മുട്ടുമ്പുറം പൂവില്‍ മുഹമ്മദ് ഹാജി പാത്തൂട്ടി ദമ്പതികളുടെ മകന്‍ അബ്ദുലത്തീഫ് (40) നെയാണ് നാട്ടിലെത്തിച്ചത്. കഴിഞ്ഞ റമദാന്‍ നാലിനാണ് ലത്തീഫ് ഓടിച്ച വാഹനം അപകടത്തില്‍പെട്ടത്.

സൗദിയിലെ അല്‍ റാസില്‍ വാഹനാപകടം: തുടര്‍ ചികില്‍സക്കായി മലയാളിയെ നാട്ടിലെത്തിച്ചു
X

ബുറൈദ (സൗദി അറേബ്യ): വാഹനാപകടത്തെതുടര്‍ന്ന് അല്‍റാസില്‍ ചികില്‍സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര മുട്ടുമ്പുറം പൂവില്‍ മുഹമ്മദ് ഹാജി പാത്തൂട്ടി ദമ്പതികളുടെ മകന്‍ അബ്ദുലത്തീഫ് (40) നെയാണ് നാട്ടിലെത്തിച്ചത്. കഴിഞ്ഞ റമദാന്‍ നാലിനാണ് ലത്തീഫ് ഓടിച്ച വാഹനം അപകടത്തില്‍പെട്ടത്. 19 വര്‍ഷമായി അല്‍ റാസില്‍ ഫാന്‍സി ഷോപ്പില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം ഫൈനല്‍ എക്‌സിറ്റ് പതിച്ച് പാസ്‌പോര്‍ട്ട് കൈപ്പറ്റി നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം. സുഹൃത്തുമായി ഖസീം വിമാനത്താവളത്തിലേക്ക് പോയി വരുമ്പോള്‍ നിയന്ത്രണം വിട്ട വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

തലക്ക് ഗുരുതര പരുക്കേറ്റ ലത്തീഫിന് രണ്ടു മാസത്തോളം അല്‍ റാസ് ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ ഫ്രെറ്റേണിറ്റി ഫോറം പ്രതിനിധികളായ ഫിറോസ് എടവണ്ണ, സ്വാലിഹ് കുമ്പള എന്നിവര്‍ ആശുപത്രി സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ ചികില്‍സ നാട്ടില്‍ നല്‍കിയാല്‍ പെട്ടെന്ന് പുരോഗതി പ്രാപിക്കാം എന്ന വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് എത്തിച്ചത്. എക്‌സിറ്റ് കാലാവധി അവസാനിക്കുന്നതിനു തൊട്ട് മുന്‍പ് ഖസീം വഴി പണമടച്ചു വിമാന ടിക്കറ്റ് ശരിപ്പെടുത്തിയെങ്കിലും തലേ ദിവസം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വിമാന കമ്പനി ടിക്കറ്റ് റദ്ദ് ചെയ്തത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു. വീണ്ടും എക്‌സിറ്റ് കാന്‍സല്‍ ചെയ്തു ഇഖാമ പുതുക്കുകയും ഫൈനല്‍ എക്‌സിറ്റ് പതിക്കുകയും ചെയ്യേണ്ടി വന്നു.

കുടുംബത്തിന്റെയും ഫ്രറ്റേണിറ്റി ഫോറത്തിന്റെയും ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ സയ്യിദ് മൊയിനുദീന്‍ അല്‍ റാസ്സ് ആശുപത്രിയിലെത്തി ലത്തീഫിനെ സന്ദര്‍ശിക്കുകയും ചികില്‍സാ പുരോഗതി വിലയിരുത്തുകയും വിമാന യാത്രാച്ചിലവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ട ലത്തീഫിനെ സഹോദരീ ഭര്‍ത്താവും ഭാര്യ സഹോദരനും അനുഗമിച്ചു.

Next Story

RELATED STORIES

Share it