Sub Lead

അഭിരാമിക്ക് നല്‍കിയ വാക്‌സിന്‍ ഫലപ്രദമായിരുന്നെന്ന് നിഗമനം; ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് പരിശോധനാഫലം

കുട്ടിയുടെ ശരീരത്തില്‍ മികച്ച രീതിയില്‍ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനാഫലം. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഭിരാമിക്ക് നല്‍കിയ വാക്‌സിന്‍ ഫലപ്രദമായിരുന്നെന്ന് നിഗമനം; ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് പരിശോധനാഫലം
X

കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നല്‍കിയ വാക്‌സിന്‍ ഫലപ്രദമായിരുന്നുവെന്ന് നിഗമനം. കുട്ടിയുടെ ശരീരത്തില്‍ മികച്ച രീതിയില്‍ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനാഫലം. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണിലേറ്റ കടിമൂലം വൈറസ് വേഗം അഭിരാമിയുടെ തലച്ചോറിനെ ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതായത് വാക്‌സീന്‍ സ്വീകരിക്കുന്നതിനു മുന്‍പു തന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്.

മരിക്കുന്നതിനു മുന്‍പുതന്നെ അഭിമാരിക്ക് മൂന്നു വാക്‌സീനും നല്‍കിയിരുന്നു. ഇതു ഫലപ്രദമായിരുന്നുവെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പരിശോധനാ ഫലം നല്‍കുന്ന സൂചന.

വാക്‌സീന്‍ സ്വീകരിക്കുമ്പോള്‍ വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ രൂപപ്പെടുകയാണ് ചെയ്യുക. ഈ ആന്റിബോഡി കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണു പരിശോധനയില്‍ കണ്ടെത്തിയത്. വാക്‌സീന്റെ ഫലപ്രാപ്തി സംബന്ധിച്ചു സംസ്ഥാനത്ത് വലിയ തോതില്‍ ആശങ്കകള്‍ ഉയരുന്നതിനിടെയാണു നിര്‍ണായകമായ ഈ പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.

ഓഗസ്റ്റ് 13നായിരുന്നു ഏഴാം ക്ലാസുകാരി അഭിരാമിയെ വീടിന് സമീപത്ത് വെച്ച് നായ കടിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു.

Next Story

RELATED STORIES

Share it