Sub Lead

പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ സംസ്‌കാരം നാളെ, ചികില്‍സാ പിഴവില്‍ പ്രതിഷേധം ശക്തം

ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മര്‍ത്തോമാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ സംസ്‌കാരം നാളെ, ചികില്‍സാ പിഴവില്‍ പ്രതിഷേധം ശക്തം
X
പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് മരിച്ച അഭിരാമി (12)യുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ച മൃതദേഹം റാന്നിയിലെ മര്‍ത്തോമാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ ചികിത്സ പിഴവുണ്ടെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി.

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ഡിഎംഒയെ ഉപരോധിക്കുകയും ബിജെപി പ്രതിഷേധവുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരേ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം, പുനെയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനയില്‍ അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പേവിഷബാധയ്‌ക്കെതിരേ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. ആഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it