Sub Lead

സിറിയന്‍ സൈന്യത്തില്‍ ചേരാന്‍ തയ്യാറെന്ന് കുര്‍ദ് സൈനിക വിഭാഗം

സിറിയന്‍ സൈന്യത്തില്‍ ചേരാന്‍ തയ്യാറെന്ന് കുര്‍ദ് സൈനിക വിഭാഗം
X

ദമസ്‌കസ്: സിറിയന്‍ ദേശീയസൈന്യത്തില്‍ ചേരാന്‍ കുര്‍ദ് സൈന്യം തയ്യാറാണെന്ന് കമാന്‍ഡര്‍ ഇന്‍ ചീഫ് മസ്‌ലൂം ആബ്ദി. ദമസ്‌കസില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് മസ്‌ലൂം ആബ്ദി ഇക്കാര്യം അറിയിച്ചത്. സിറിയന്‍ ഭരണം വികേന്ദ്രീകൃതമായി നടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വാക്ക് നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു. ദീര്‍ഘകാല സൈനികപരിചയമുള്ള കുര്‍ദ് സൈന്യമായ എസ്ഡിഎഫിനെ സിറിയന്‍ സര്‍ക്കാരിന് ആവശ്യമുണ്ടെന്ന് പ്രതിരോധ മന്ത്രിയും അറിയിച്ചു. എസ്ഡിഎഫ്, സിറിയന്‍ സൈന്യത്തിന്റെ ഭാഗമാകണമെന്നാണ് യുഎസും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, റഖ, ദെയര്‍ ഇസ്സര്‍, അല്‍ ഹസാഖാ എന്നീ പ്രദേശങ്ങളില്‍ നിന്നും പിന്‍മാറാനാവില്ലെന്നാണ് എസ്ഡിഎഫ് അറിയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it