മാളയില്‍ യുവാവിനെ വെട്ടി കൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഗുരുതിപ്പാല ആനപാട്ടുവിള നിബിനെ (പരുന്ത് നിബിന്‍ - 30) ആണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.
BY SRF11 Sep 2020 5:06 PM GMT
X
SRF11 Sep 2020 5:06 PM GMT
മാള: മാളയില്‍ യുവാവിനെ വെട്ടി കൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗുരുതിപ്പാല ആനപാട്ടുവിള നിബിനെ (പരുന്ത് നിബിന്‍ - 30) ആണ് മാള പോലിസ് അറസ്റ്റ് ചെയ്തത്. പഴൂക്കര ഗുരുതിപ്പാല സ്വദേശി വിശാലിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്.
വെട്ടേറ്റു ഇയാളുടെ ഒരു കൈ മുറിഞ്ഞു തൂങ്ങിയിരുന്നു. തലക്കും പരിക്കേറ്റിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിശാല്‍ അപകടനില തരണം ചെയ്തിട്ടില്ല. അഷ്ടമിച്ചിറ മൂന്നമ്പലത്തിനടുത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒന്നിലധികം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് നിബിന്‍. ഗുണ്ടകള്‍ തമ്മിലെ കുടിപ്പകയാണ് കാരണമെന്നറിയുന്നു. പ്രതിയെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT