Sub Lead

എസ്ഡിപിഐ, എഐഎല്‍സി പ്രതിനിധി സംഘം ഡല്‍ഹി പോലിസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി

ചൊവ്വാഴ്ച അശോക റോഡിലെ പോലിസ് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. അടുത്തിടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ മുസ്‌ലിം വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ ധരിപ്പിച്ചു.

എസ്ഡിപിഐ, എഐഎല്‍സി പ്രതിനിധി സംഘം ഡല്‍ഹി പോലിസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: എസ്ഡിപിഐയുടെയും ആള്‍ ഇന്ത്യ ലോയേഴ്‌സ് കൗണ്‍സിലി(എഐഎല്‍സി)ന്റെയും സംയുക്ത പ്രതിനിധി സംഘം ഡല്‍ഹിയില്‍ പുതുതായി നിയമിതനായ പോലിസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച അശോക റോഡിലെ പോലിസ് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. അടുത്തിടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ മുസ്‌ലിം വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ ധരിപ്പിച്ചു. 54 പേര്‍ കൊല്ലപ്പെടാനും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനും നിരവധി മസ്ജിദുകള്‍ തകര്‍ക്കപ്പെടാനും ഇടയാക്കിയ ഫെബ്രുവരി 24ന് ആരംഭിച്ച് മൂന്നു ദിവസം നീണ്ടുനിന്ന ഡല്‍ഹി സംഘര്‍ഷത്തിലെ പ്രധാന പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ഹിന്ദുത്വ ഗുണ്ടാസംഘം മുസ്‌ലിംങ്ങളേയും അവരുടെ സ്വത്തുവകകളേയും തിരഞ്ഞുപിടിച്ച് സംഘടിതമായി ആക്രമിച്ച പ്രത്യേക മേഖലകളുടേയും അനുബന്ധ പ്രദേശങ്ങളുടേയും പട്ടിക അദ്ദേഹത്തിന് കൈമാറി.

നിരപരാധികളെ വേട്ടയാടല്‍, വിവേചനരഹിതമായ രാത്രി റെയ്ഡുകള്‍, ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രത്യേകിച്ച് കബീര്‍നഗര്‍, കരവാള്‍ നഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലിം യുവാക്കളെ വിവേചനരഹിതമായി തടങ്കലില്‍ വയ്ക്കല്‍ എന്നിവ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.മുസ്‌ലിം വംശഹത്യയിലെ യഥാര്‍ത്ഥ പ്രതികളേയും തിരിച്ചറിഞ്ഞതും പേരുള്ളതുമായ കുറ്റവാളികളെയും പ്രകോപനം സൃഷ്ടിച്ചവരും സംഘാടകരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംഘം ആവശ്യപ്പെട്ടു. വംശഹത്യയില്‍ പോലിസിന്റെ പങ്കും അവര്‍ നടത്തിയ കരിങ്കാലി പണിയും കമ്മീഷണറെ ധരിപ്പിച്ചു.

ദുരിതബാധിത പ്രദേശങ്ങളില്‍ നിയമപരമായ സഹായം നല്‍കുന്നതില്‍ അഭിഭാഷകരുടെ ജോലി സുഗമമാക്കുന്നതിന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ത്രിലോക്പുരിയില്‍നിന്നുള്ള ഡാനിഷിന്റെ ദുരൂഹ അറസ്റ്റും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ചെയ്ത കുറ്റം എന്താണെന്ന് വെളിപ്പെടുത്താതെ ഐപിസി സെക്ഷന്‍ 120 ബി പ്രകാരമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എസ്ഡിപിഐ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ധീന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി, സെക്രട്ടറി ഡോ. മഹ്ബൂബ് ഷെരീഫ് ആവാദ്, എഐഎല്‍സി തമിഴ്‌നാട് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ സെല്ലിവം പരിധി, എഐഎല്‍സി ഹൈദരാബാദ് സെക്രട്ടറി അഡ്വ. മസൂദ് ഖാന്‍, തമിഴ്‌നാട് എന്‍ഡബ്ല്യുസി അംഗം അബുദുല്‍സത്താര്‍ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it