Sub Lead

യുപിയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഫൈസല്‍ ഹുസൈന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

കൊവിഡ് നിയന്ത്രണം ലംഘിച്ച് പച്ചക്കറി വില്‍പ്പന നടത്തി എന്നാരോപിച്ച് പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈന്‍ എന്ന 19 കാരനാണ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

യുപിയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഫൈസല്‍ ഹുസൈന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പോലിസ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട 19 കാരന്‍ ഫൈസല്‍ ഹുസൈന്റെ വീട് എസ്ഡിപിഐ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉന്നാവിലെ ഫൈസല്‍ ഹുസൈന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചത്. സംഭവത്തിന് ശേഷം നിരാലംബരായ കുടുംബത്തിന് എല്ലാ നിയമസഹായവും എസ്ഡിപിഐ വാഗ്ദാനം ചെയ്തു.

കൊവിഡ് നിയന്ത്രണം ലംഘിച്ച് പച്ചക്കറി വില്‍പ്പന നടത്തി എന്നാരോപിച്ച് പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈന്‍ എന്ന 19 കാരനാണ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് യുപി പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈനെ ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഉന്നാവിലെ ബങ്കമാരു ടൗണിലെ സ്വന്തം വീടിന് മുന്‍പിലായിരുന്ന ഫൈസല്‍ പച്ചക്കറി വിറ്റത്. അവിടെ നിന്നാണ് ഫൈസലിനെ പോലിസ് കസ്റ്റഡിയിലെടുത്തതെന്നും ക്രൂര മര്‍ദനത്തിന് ഇരയാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഫൈസലിന്റെ ആരോഗ്യനില തകരാറിലാവുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വര്‍ഷങ്ങളായി ചെറുകിട പച്ചക്കറി വില്‍പ്പന നടത്തി ഉപജീവനം തേടുന്ന കുടുംബം ഫൈസല്‍ ഹുസൈന്റെ മരണത്തോടെ തീര്‍ത്തും നിരാലംബരായി. ഗുരുതരമായ ആസ്തമ രോഗവും മറ്റു രോഗങ്ങളും മൂലം വീട്ടില്‍ ചികില്‍സയില്‍ കഴിയുന്ന ഫൈസലിന്റെ പിതാവ് ഇസ് ലാം ഹുസൈനും ജോലികളൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മൂത്ത സഹോദരന്‍ സുഫിയാനും കാഴ്ച്ചക്കുറവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും കാരണം ജോലിക്ക് പോവാന്‍ പറ്റാത്ത അവസ്ഥയാണ്. 14 കാരനായ സഹോദരന്‍ അയാനും കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല. ഈ അവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ് ഫൈസല്‍ ഹുസൈന്റെ കുടുംബമെന്ന് പ്രതിനിധി സംഘം പറഞ്ഞു.

മെയ് 21ന് വിജയ് ചൗധരി എന്ന പോലിസുകാരന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഫൈസല്‍ ഹുസൈനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്. കുടുംബത്തിന്റെ ഏക അത്താണിയായ ഫൈസല്‍ ഹുസൈന്റെ മരണത്തോടെ കുടുംബം അനാഥമായിരിക്കുയാണ്. പോലിസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ യാതൊരു സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ഇതുവരെ നല്‍കിയിട്ടില്ലെന്ന് പ്രതിനിധി സംഘം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ നിയമ പോരാട്ടത്തിന് ആവശ്യമായ എല്ലാ പിന്തുണയും എസ്ഡിപിഐ നേതാക്കള്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. എസ്ഡിപിഐ യുപി ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് സലീം ഖാന്‍, നേതാക്കളായ ഹാറൂണ്‍ റഷീദ്, യൂനസ് സിദ്ദീഖി എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it