Sub Lead

പുല്‍വാമ ആക്രമണം: പാക് സന്ദര്‍ശനം നീട്ടി സൗദി കിരീടാവകാശി

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് സൗദി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം നീട്ടിയത്. ഇക്കാര്യം പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

പുല്‍വാമ ആക്രമണം:  പാക് സന്ദര്‍ശനം നീട്ടി സൗദി കിരീടാവകാശി
X

റിയാദ്: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ ആഴ്ച നടത്താനിരുന്ന പാക് സന്ദര്‍ശനം സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നീട്ടി. ശനിയാഴ്ചയാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താനില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ശനിയാഴ്ച എത്തില്ലെന്നും പകരം ഞായറാഴ്ചയേ എത്തൂമെന്നാണ് സൗദി വൃത്തങ്ങള്‍ അറിയിക്കുന്നത്. സന്ദര്‍ശനം നീട്ടിയതിനു കാരണങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് സൗദി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം ഒരു ദിവസം നീട്ടിയത്. ഇക്കാര്യം പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ തീരുമാനിച്ച ചര്‍ച്ചകളില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൗദി പുല്‍വാമ ആക്രമണ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, വ്യവസായികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വമ്പന്‍ പരിവാരവുമായാണ് കിരീടാവകാശി എത്തുന്നത്. കിരീടവകാശി ആയ ശേഷം ബിന്‍ സല്‍മാന്റെ പ്രഥമ പാക് സന്ദര്‍ശനമാണിത്.

Next Story

RELATED STORIES

Share it