Sub Lead

ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ കൈമാറി; ബിനോയിക്കെതിരായ ബലാല്‍സംഗ കേസ് അവസാനിപ്പിച്ചു

ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചു.

ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ കൈമാറി;   ബിനോയിക്കെതിരായ ബലാല്‍സംഗ കേസ് അവസാനിപ്പിച്ചു
X

മുംബൈ: സിപിഎം സംസ്ഥാന മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു. രണ്ടുപേരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.

ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചു. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍ പി മൊഹിത് ദേരെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചു.

നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷന്‍ ബെഞ്ച് വിവാഹക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവര്‍ക്കും ആശ്വാസമായി കേസ് ഒത്തുതീര്‍പ്പിലെത്തിയത്. 2019ലാണ് യുവതി ബിനോയിയുടെപേരില്‍ ഓഷിവാര പോലിസില്‍ പരാതി നല്‍കിയത്. കേസില്‍ ദിന്‍ദോഷി സെഷന്‍സ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പുമായി ബിനോയ് യുവതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it