India

റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കഴുത്തില്‍ കയര്‍ മുറുകി 27കാരി മരിച്ചു

റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കഴുത്തില്‍ കയര്‍ മുറുകി 27കാരി മരിച്ചു
X

ബാന്ധാ: ഉത്തര്‍പ്രദേശില്‍ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കഴുത്തില്‍ കയര്‍ മുറുകി 27കാരി മരിച്ചു.മോഹിനി എന്ന യുവതിയാണ് വീട്ടില്‍ വച്ച് റീലിനുവേണ്ടി ഒരു വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചത്. തൂങ്ങിക്കിടക്കുന്ന ഒരു രംഗമാണ് മോഹിനി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ ഒരു കെട്ട് ഉണ്ടാക്കി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിനായി ഒരു സ്റ്റൂളില്‍ കയറി നിന്നു. വഴുതി വീണതാണോ അതോ ബാലന്‍സ് നഷ്ടപ്പെട്ടതാണോ എന്നത് വ്യക്തമല്ലെന്നും കഴുത്തില്‍ മുറുകിയതോടെ നിമിഷങ്ങള്‍ക്കകം മോഹിനി മരിച്ചതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.

മോഹിനിയുടെ നാല് വയസ്സുകാരിയായ മകള്‍ മുറിയില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടതോടെ കുട്ടി സഹായത്തിനായി നിലവിളിച്ചു. ആ നിലവിളി കേട്ട് അയല്‍ക്കാരെത്തി.

പോലിസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കേസ് അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക കണ്ടെത്തലുകള്‍ അനുസരിച്ച് റീല്‍ ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ഒരു അപകടമാണിതെന്നാണ് സൂചനയെന്നും പോലിസ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it