Sub Lead

ഗുജറാത്തില്‍ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിചൂണ്ടി ബലാല്‍സംഗം ചെയ്തു

പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അര ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു

ഗുജറാത്തില്‍ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിചൂണ്ടി ബലാല്‍സംഗം ചെയ്തു
X

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ മാതാവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിചൂണ്ടി ബലാല്‍സംഗം ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. ദിവസക്കൂലിക്കാരിയായ മാതാവിനോടൊപ്പം തൊറാല മേഖലയിലെ പബ്ലിക് പാര്‍ക്കില്‍ ഉറങ്ങുന്നിതിനിടെയാണ് പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയത്. വൈദ്യപരിശോധനയില്‍ കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതായും ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും സ്ഥിരീകരിച്ചു. ബഹളം വയ്ക്കാതിരിക്കാന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു.

അതേസമയം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലിസ് വ്യക്തമാക്കി. പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അര ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. പ്രതിക്കെതിരേ തട്ടിക്കൊണ്ടുപോവല്‍ ബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്.



Next Story

RELATED STORIES

Share it