ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചതിന് ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ
ഗുജറാത്ത് സൂറത്തിലെ സുര്യമുഖി ഹനുമാൻ ക്ഷേത്ര പരിസരത്താണ് ആഘോഷം സംഘടിപ്പിച്ചത്. എട്ട് ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായത്.
അഹമദാബാദ്: നഥൂറാം ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചതിന് ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ. സൂറത്തിലെ സുര്യമുഖി ഹനുമാൻ ക്ഷേത്ര പരിസരത്താണ് ആഘോഷം സംഘടിപ്പിച്ചത്. എട്ട് ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായത്.
ഗാന്ധിയുടെ ഗുജറാത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ പ്രസ്താവനയിൽ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ഘാതകനെ ആഘോഷിക്കുന്നത് പോലുള്ള പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ സാമൂഹ്യ അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോഡ്സേയുടെ ജന്മദിന വാർഷികം ആഘോഷിച്ചുകൊണ്ട്,ഗുജറാത്തിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി, സമാധാനപരമായ അന്തരീക്ഷം തകർക്കുന്നതിനും പ്രതികൾ ശ്രമിച്ചെന്ന് സൂറത്ത് പോലിസ് കമ്മീഷണർ സതീഷ് ശർമ്മ പറഞ്ഞു.
ഇന്ത്യൻ ശിക്ഷ നിയമം 153, 153 എ, 153 ബി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കലാപം നടത്തുവാൻ പ്രകോപനം ചെയ്‌തെന്നും വിദ്വേഷം സൃഷ്ടിച്ചുവെന്നും ആരോപിച്ചാണ് അറസ്റ്റ്.
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMT