Sub Lead

അഞ്ച് രൂപ മാര്‍ക്കറ്റ് ഫീസിനെച്ചൊല്ലി തര്‍ക്കം; 60 വയസ്സുള്ള പച്ചക്കറി വ്യാപാരിയെ തല്ലിക്കൊന്നു

അഞ്ച് രൂപ മാര്‍ക്കറ്റ് ഫീസിനെച്ചൊല്ലി തര്‍ക്കം; 60 വയസ്സുള്ള പച്ചക്കറി വ്യാപാരിയെ തല്ലിക്കൊന്നു
X

ജെഹാനാബാദ്: ചന്തയിലെ അഞ്ച് രൂപ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പച്ചക്കറി കച്ചവടക്കാരനെ തല്ലിക്കൊന്നു. ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ കാക്കോ ചന്തയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കഴിഞ്ഞ നാലു പതിറ്റാണ്ടായി ചന്തയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന മുഹമ്മദ് മുഹ്‌സിന്‍(70) ആണ് കൊല്ലപ്പെട്ടത്. മനിയാമ പഞ്ചായത്തില്‍ താമസിക്കുന്ന മുഹമ്മദ് മുഹ്‌സിന്‍ എല്ലാ ദിവസവും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാണ് കാക്കോയില്‍ എത്തുക. മാര്‍ക്കറ്റിന് സമീപം റോഡ് സൈഡിലാണ് കച്ചവടം.

പഞ്ചായത്തില്‍ നിന്നും ഫീസ് പിരിക്കുന്നവര്‍ 20 രൂപയാണ് മുഹമ്മദ് മുഹ്‌സിനോട് ആവശ്യപ്പെട്ടതെന്ന് മകന്‍ പറഞ്ഞു. 15 രൂപയേ കൈയ്യില്‍ ഉള്ളൂവെന്നും കച്ചവടം തുടങ്ങിയതിന് ശേഷം അഞ്ചു രൂപ തരാമെന്നും മുഹമ്മദ് മുഹ്‌സിന്‍ അവരോട് പറഞ്ഞു. എന്നാല്‍, കരാറുകാരനായ ആദിത്യ കുമാറിന് വേണ്ടി ഫീസ് പിരിക്കുന്ന വിക്കി പട്ടേല്‍ ഇതിന് സമ്മതിച്ചില്ല. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിക്കി പട്ടേല്‍ മുഹമ്മദ് മുഹ്‌സിനെ ആക്രമിക്കുകയായിരുന്നു. പച്ചക്കറി തൂക്കുന്ന കട്ടികള്‍ ഉപയോഗിച്ച് തലയിലും നെഞ്ചിലും അടിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. സംഭവം അറിഞ്ഞ് അബോധാവസ്ഥയിലായ ഭാര്യ ജമീല ഖാത്തൂനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് മുഹ്‌സിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു. കൊലപാതകത്തില്‍ കേസെടുത്തെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it