67കാരന് വധുവായെത്തിയത് 24കാരി; ഇരുവര്‍ക്കും സുരക്ഷ നല്‍കാന്‍ ഉത്തരവിട്ട് കോടതി

67കാരന് വധുവായെത്തിയത് 24കാരി;  ഇരുവര്‍ക്കും സുരക്ഷ നല്‍കാന്‍  ഉത്തരവിട്ട് കോടതി

നവദമ്പതികളായ 67കാരന്‍ ഷംഷേര്‍ സിങിനും അവരുടെ 24കാരിയായ വധു നവ്പ്രീത് കൗറിനും സുരക്ഷ ഉറപ്പുവരുത്താന്‍ പഞ്ചാബ് പോലിസിന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശം.

ജനുവരിയിലാണ് ധുരി സബ്ഡിവിഷനിലെ ബാലിയാന്‍ ഗ്രാമത്തില്‍നിന്നുള്ള ശംഷേര്‍ സിങ് 24കാരിയായ നവ്പ്രീതിനെ ചണ്ഡീഗഢ് ഗുരുദ്വാരയില്‍ വച്ച് മിന്നുകെട്ടിയത്. ബന്ധുക്കളുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം.

ഇവരുടെ വിവാഹ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുടുംബാംഗങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. അപൂര്‍വ്വ വിവാഹമായതിനാല്‍ ഇവരുടെ ബന്ധത്തെ കുടുംബം എതിര്‍ക്കുകയാണ്. തുടര്‍ന്നാണ് ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് ഇരുവരും കോടതിയെ സമീപിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

തുടര്‍ന്ന് ഇരുവര്‍ക്കും ആവശ്യമായ സുരക്ഷ നല്‍കാന്‍ കോടതി ബര്‍നാല ജില്ലയിലെ സന്‍ഗ്രൂര്‍ എസ്എസ്പിക്ക് നിര്‍ദേശം നല്‍കിയതത്. നിയമപ്രകാരമാണ് ഇരുവരും വിവാഹിതരായതെന്ന് ഇവരുടെ അഭിഭാഷകന്‍ മോഹിത് സാധന പറഞ്ഞു.

RELATED STORIES

Share it
Top