Sub Lead

ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സഹോദരങ്ങള്‍; മൃതദേഹം കുഴിച്ച് മൂടി അമ്മ; കണ്ണില്ലാത്ത ക്രൂരത ഉത്തര്‍ പ്രദേശില്‍

തന്റെ ആണ്‍മക്കള്‍ ബാലികയെ പീഡിപ്പിച്ചതായും പീഡനത്തിനിടെ ശ്വാസം മുട്ടിമരിച്ച കുട്ടിയെ താന്‍ കുഴിച്ച് മൂടിയതായും അമ്മ പോലിസിനു മൊഴി നല്‍കുകയായിരുന്നു.

ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സഹോദരങ്ങള്‍; മൃതദേഹം കുഴിച്ച് മൂടി അമ്മ; കണ്ണില്ലാത്ത ക്രൂരത ഉത്തര്‍ പ്രദേശില്‍
X

ലക്ഷ്മിപുര്‍: ആറുവയസുകാരിയായ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങള്‍. ആണ്‍മക്കളെ രക്ഷപെടുത്താന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചു മൂടി മാതാവ്. ഉത്തര്‍പ്രദേശിലെ ലക്ഷ്പുര്‍ ജില്ലയിലാണ് ഈ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചൊവ്വാഴ്ച ഉച്ചയോടെ അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്നു മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലിസിനെ സമീപിച്ചു. രാത്രി മുഴുവന്‍ പോലിസിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചിലാണ് നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പ്രതികളായ കുട്ടികളുടെ മാതാവ് പോലിസിനോട് കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് ബാലികയുടെ മൃതദേഹം കണ്ടെത്താനായതെന്ന് ഖേരി സീനിയര്‍ പോലിസ് സൂപ്രണ്ട് പറഞ്ഞു. തന്റെ ആണ്‍മക്കള്‍ ബാലികയെ പീഡിപ്പിച്ചതായും പീഡനത്തിനിടെ ശ്വാസം മുട്ടിമരിച്ച കുട്ടിയെ താന്‍ കുഴിച്ച് മൂടിയതായും അമ്മ പോലിസിനു മൊഴി നല്‍കുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വീടിന്റെ 200 മീറ്റര്‍ അകലെ നിന്ന് കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് സഹോദരന്‍മാര്‍ പോലിസിന് മൊഴി നല്‍കി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച 15ഉം 12ഉം വയസ് പ്രായമുള്ള സഹോദരങ്ങളാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അമ്മയെയും ആണ്‍മക്കളെയും പോലിസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മൂവര്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it