5 ജി രാജ്യത്ത് ഒക്ടോബര്‍ ഒന്നുമുതല്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യുക.

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യുക.
5 ജി സേവനങ്ങള്‍ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 13 നഗരങ്ങളിലാകും 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുക.
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി പ്രവര്‍ത്തനം തുടങ്ങുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരിക്കും ആദ്യം 5ജി സേവനം നല്‍കുകയെന്ന് വിവിധ ടെലികോം കമ്പനികള്‍ അറിയിച്ചിട്ടുള്ളത്.
4 ജിയെക്കാള്‍ 100 മടങ്ങ് വേഗത്തില്‍ വേഗതയാകും നല്‍കാന്‍ 5 ജിക്ക് ഉണ്ടാകുക. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT