Sub Lead

ലക്ഷദ്വീപില്‍ ബാബാ രാംദേവിന് യോഗാ പാർക്ക് പണിയാൻ അഞ്ചു വർഷം മുമ്പേ മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു

ലക്ഷദ്വീപില്‍ ബാബാ രാംദേവിന് യോഗാ പാർക്ക് പണിയാൻ അഞ്ചു വർഷം മുമ്പേ മോദി സര്‍ക്കാര്‍   വാഗ്ദാനം ചെയ്തു
X

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ യോഗ റിസോര്‍ട്ട് നിര്‍മിക്കാന്‍ അഞ്ച് വര്‍ഷം മുന്‍പ് മോദി സര്‍ക്കാര്‍ ബാബ രാംദേവിന് ഭൂമി വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. 2015ല്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പ്രഖ്യാപിച്ച ടൂറിസം വികസന പദ്ധതിയിലാണ് ലക്ഷദ്വീപിലെ യോഗ റിസോര്‍ട്ടിനെ കുറിച്ച് പരാമര്‍ശമുള്ളതെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷദ്വീപിലും ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലും വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നത്. യോഗ ഉള്‍പ്പടെ സൗകര്യങ്ങള്‍ ഒരുക്കി വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രി അന്ന് വിശദീകരിച്ചത്.

പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(പിഎച്ച്ഡിസിസിഐ) ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടേയാണ് ഗഡ്കരി പദ്ധതിയെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ലക്ഷദ്വീപ് പോലുള്ള എഴുപതോളം ദ്വീപുകളില്‍ യോഗയും റിസോര്‍ട്ടും ഉള്‍പ്പടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാവുമെന്ന് മന്ത്രി വ്യക്തമാക്കി.

ലക്ഷദ്വീപ്, ആന്റമന്‍ നിക്കോബര്‍ ദ്വീപുകളില്‍ പദ്ധതികളില്‍ പങ്കാളിയാവാന്‍ സിനിമാ സംവിധായകന്‍ പ്രഹല്‍ദ് കക്കര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it