ജാർഖണ്ഡിൽ മാവോവാദി ആക്രമണത്തിൽ അഞ്ച് പോലിസുകാർ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ജംഷഡ്പുരിൽ നിന്നും 60 കിലോമീറ്റർ അകലെ സരയ്കെലയിലാണ് സംഭവം.

ജാർഖണ്ഡിൽ മാവോവാദി ആക്രമണത്തിൽ അഞ്ച് പോലിസുകാർ കൊല്ലപ്പെട്ടു

ജംഷഡ്പുർ: ജാർഖണ്ഡിൽ മാവോവാദി ആക്രമണത്തിൽ അഞ്ച് പോലിസുകാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ജംഷഡ്പുരിൽ നിന്നും 60 കിലോമീറ്റർ അകലെ സരയ്കെലയിലാണ് സംഭവം.

രണ്ടു മാവോവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോലിസിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും മാവോവാദികൾ പിടിച്ചെടുത്തതായി റിപോർട്ട് ഉണ്ട്. ബംഗാൾ –ജാർഖണ്ഡ് അതിർത്തിയിലാണ് ആക്രമണം ഉണ്ടായത്. ജൂൺ ആദ്യവാരം നടന്ന ഏറ്റുമുട്ടലിൽ ദുംക ജില്ലയിൽ ഒരു സൈനികൻ മരിക്കുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

മേയ് 28 ന് സരയ്കെലയിൽ നടന്ന സ്ഫോടനത്തിൽ 11 സുരക്ഷ ജീവനക്കാർക്ക് പരുക്കേറ്റിരുന്നു. അതിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന സിആർപിഎഫ് കമാൻഡോ വെള്ളിയാഴ്ച ഡൽഹി എയിംസിൽ (എഐഐഎംഎസ്) മരിച്ചു. ജാർഖണ്ഡിൽ മാവോവാദി പ്രവർത്തനം ശക്തിപ്പെടുന്നതായി രഹസന്വേഷണ റിപോർട്ട് പുറത്ത് വന്നിരുന്നു.

അതേസമയം മാവോവാദികളെ നേരിടുന്നതിനാണ് മുൻഗണനയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചുമതലയേറ്റതിന് പിന്നാലെ നടന്ന ആഭ്യന്തര വകുപ്പ് യോഗത്തിൽ വ്യക്തമാക്കിയിരുന്നു.


RELATED STORIES

Share it
Top