Sub Lead

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: അനുനയ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്; അഞ്ചു വിമതര്‍ കൂടി സുപ്രിംകോടതിയില്‍

വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രിംകോടതിയെ സമീപിച്ച എംഎല്‍എമാര്‍ പറയുന്നു. ആദ്യം രാജി വച്ച ആനന്ദ് സിംഗ്, ഡോ. കെ സുധാകര്‍, എംടിബി നാഗരാജ്, മുനിരത്‌ന, റോഷന്‍ ബെയ്ഗ് എന്നിവരാണ് ഇപ്പോള്‍ പുതുതായി സുപ്രിംകോടതിയെ സമീപിച്ചത്.

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: അനുനയ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്; അഞ്ചു വിമതര്‍ കൂടി സുപ്രിംകോടതിയില്‍
X

ബെംഗളുരു: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചു. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ പോവുന്നതിനാല്‍ അയോഗ്യത കല്‍പ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രിംകോടതിയെ സമീപിച്ച എംഎല്‍എമാര്‍ പറയുന്നു. ആദ്യം രാജി വച്ച ആനന്ദ് സിംഗ്, ഡോ. കെ സുധാകര്‍, എംടിബി നാഗരാജ്, മുനിരത്‌ന, റോഷന്‍ ബെയ്ഗ് എന്നിവരാണ് ഇപ്പോള്‍ പുതുതായി സുപ്രിംകോടതിയെ സമീപിച്ചത്.

അതിനിടെ, സുപ്രിംകോടതി ഇനി ചൊവ്വാഴ്ച മാത്രമേ കേസ് പരിഗണിക്കൂ എന്നതിനാല്‍ കോണ്‍ഗ്രസ് സമവായ നീക്കം ശക്തമാക്കി. എല്ലാ എംഎല്‍എമാരെയും കോണ്‍ഗ്രസ് - ജെഡിഎസ് നേതൃത്വങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. പരമാവധി എംഎല്‍എമാരെ മൂന്ന് ദിവസം കൊണ്ട് സ്വന്തം ക്യാംപില്‍ ഉറപ്പിച്ച് നിര്‍ത്തുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത്. രാജി വച്ച മന്ത്രി എംടിബി നാഗരാജിനെ പുലര്‍ച്ചെ അഞ്ചിന് ഡി കെ ശിവകുമാര്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി.

നാലര മണിക്കൂറോളം അവിടെ ശിവകുമാര്‍ ചെലവിട്ടു. ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജിന്റെ വീട്ടിലെത്തി. രാമലിംഗറെഡ്ഡി, മുനിരത്‌ന, റോഷന്‍ ബെയ്ഗ് എന്നിവരുമായും സമാന ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. അതേസമയം, സുപ്രിംകോടതിയെ സമീപിച്ച എംഎല്‍എമാരിലൊരാള്‍ ഇന്ന് വീണ്ടും സിദ്ധരാമയ്യയെ കണ്ടിട്ടുണ്ട്. പുതുതായി അഞ്ച് എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയിലെത്തിയതോടെ, സ്പീക്കര്‍ക്കെതിരെ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചവരുടെ എണ്ണം 15 ആയി.

Next Story

RELATED STORIES

Share it