ഡല്‍ഹിയില്‍ കോച്ചിങ് സെന്റര്‍ കെട്ടിടം തകര്‍ന്ന് വീണ് വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ മരിച്ചു

തകര്‍ന്ന കെട്ടിടത്തിനുള്ളില്‍പ്പെട്ട 13 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ഏഴു ഫയര്‍ യൂനിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഡല്‍ഹിയില്‍ കോച്ചിങ് സെന്റര്‍ കെട്ടിടം തകര്‍ന്ന് വീണ് വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ മരിച്ചു
ന്യൂഡല്‍ഹി: ദില്ലി ഭജന്‍പുരയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു അധ്യാപികയും നാല് വിദ്യാര്‍ഥികളുമാണ് മരിച്ചത്.

കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍പ്പെട്ട 13 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ഏഴു ഫയര്‍ യൂനിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.RELATED STORIES

Share it
Top