ചൈനയില്‍ ശക്തമായ ഭൂചലനം; മരണം 46 ആയി
റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാന്‍ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായാണ് അനുഭവപ്പെട്ടത്.
ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദൂര മേഖലയിലുണ്ടായ ദുരന്തത്തില്‍ നിരവധി വീടുകള്‍ തകരുകയും വൈദ്യുതിബന്ധം താറുമാറാകുകയും ചെയ്തു.
റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാന്‍ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായാണ് അനുഭവപ്പെട്ടത്. 43 കിലോമീറ്റര്‍ (26 മൈല്‍) ദൂരത്തോളം അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.25ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂമികുലുക്കം അനുഭവപ്പെട്ട ജില്ലയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവിശ്യാ തലസ്ഥാനമായ ചെംഗ്ദുവില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. കൊവിഡ് ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുള്ള നഗരം കൂടിയാണിത്. അതിനാല്‍ നിരവധി പേര്‍ വീടുകളില്‍ തന്നെയായിരുന്നു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT