ഗുജറാത്തില്‍ പട്ടത്തിന്റെ നൂലിനാല്‍ കഴുത്ത് മുറിഞ്ഞ് മൂന്നു മരണം

പട്ടത്തിന്റെ നൂല്‍ കുരുങ്ങി കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ എട്ടുവയസ്സുകാരന്‍ തഹ്ജീബ് ഖാന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. സൈക്കിളില്‍ യാത്രചെയ്യവെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഗുജറാത്തില്‍ പട്ടത്തിന്റെ നൂലിനാല്‍  കഴുത്ത് മുറിഞ്ഞ് മൂന്നു മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ ഉത്തരായന്‍ ആഘോഷങ്ങള്‍ക്കിടെ പട്ടത്തിന്റെ നൂല്‍ കുരുങ്ങി കഴുത്ത് മുറിഞ്ഞ് എട്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. സംസ്ഥാനത്തിലൂടനീളം വ്യത്യസ്ഥ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പട്ടത്തിന്റെ നൂല്‍ കുരുങ്ങി കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ എട്ടുവയസ്സുകാരന്‍ തഹ്ജീബ് ഖാന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. സൈക്കിളില്‍ യാത്രചെയ്യവെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അഹമ്മദാബാദിലെ ദോല്‍കയ്ക്കു സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 45കാരനായ അശോക് പഞ്ചാല്‍, വിരേന്ദ്രസിങ് ഗറാസിയ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. സൂറത്ത്, രാജ്‌കോട്ട്, വഡോദര എന്നിവിടങ്ങളില്‍ ശനിയാഴ്ച വൈകീട്ട്് വരെ 59 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
RELATED STORIES

Share it
Top