Sub Lead

പശ്ചിമ ബംഗാളിലെ 26 ലക്ഷം വോട്ടര്‍മാര്‍ 2002ലെ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാളിലെ 26 ലക്ഷം വോട്ടര്‍മാര്‍ 2002ലെ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടര്‍ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ 2002 ലെ വോട്ടര്‍ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2002ന് ശേഷമുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയുമായി സംസ്ഥാനത്തെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക താരതമ്യം ചെയ്തപ്പോഴാണ് ഈ വ്യത്യാസം പുറത്തുവന്നതെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗാളിലെ ആറു കോടിയില്‍ അധികം എസ്‌ഐഎആര്‍ ഫോമുകള്‍ ബുധനാഴ്ച ഉച്ചയോടെ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. അങ്ങനെ നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഈ പൊരുത്തക്കേടുകള്‍ നേരിട്ട് ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it