Sub Lead

പാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ

ഏറ്റുമാനൂര്‍ ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് റദ്ദാക്കിയത്

പാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
X

തിരുവനന്തപുരം: ഏറ്റുമാനൂര്‍ ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള തീവണ്ടികള്‍ റദ്ദാക്കി. ചില വണ്ടികള്‍ ആലപ്പുഴ വഴി ഓടും ഈ മാസം 28 വരെയാണ് നിയന്ത്രണം. പരശുറാം എക്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി അടക്കമുള്ള വണ്ടികളാണ് റദ്ദാക്കിയത്.

ചില ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നടത്തും.സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) 23 മുതല്‍ 27 വരെ തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. 11 മുതല്‍ 20 വരെ ഈ വണ്ടി ആലപ്പുഴവഴിയാണ്. തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് (17229) 24 മുതല്‍ 28 വരെ തൃശ്ശൂരില്‍നിന്ന് സര്‍വീസ് തുടങ്ങും. 21, 22 തീയതികളില്‍ ഈ വണ്ടി ആലപ്പുഴ വഴി ഓടും. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) 12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും ആലപ്പുഴ വഴി സര്‍വീസ് നടത്തും.

റദ്ദാക്കിയ തീവണ്ടി-നമ്പര്‍- തീയതി

ചെന്നൈതിരുവനന്തപുരം 12623 - മേയ് 23 മുതല്‍ 27 വരെ

തിരുവനന്തപുരംചെന്നൈ 12624 - 24 മുതല്‍ 28 വരെ

ബെംഗളൂരുകന്യാകുമാരി 16526 - 23 മുതല്‍ 27 വരെ

കന്യാകുമാരിബെംഗളൂരു 16525 -24 മുതല്‍ 28 വരെ

മംഗളൂരുനാഗര്‍കോവില്‍ പരശുറാം-16649, 20 മുതല്‍ 28 വരെ

നാഗര്‍കോവില്‍മംഗളൂരു പരശുറാം- 16650, 21 മുതല്‍ 29 വരെ

കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി 12081- 21, 23, 24, 26, 27, 28

തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി 12082- 22, 23, 25, 26, 27

തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് 16302- 24 മുതല്‍ 28 വരെ

ഷൊര്‍ണൂര്‍തിരുവനന്തപുരം വേണാട് 16301- 24 മുതല്‍ 28 വരെ

പുനലൂര്‍ഗുരുവായൂര്‍, 16327 - 21 മുതല്‍ 28 വരെ

ഗുരുവായൂര്‍പുനലൂര്‍ 16328 - 21 മുതല്‍ 28 വരെ

എറണാകുളം ജങ്ഷന്‍ആലപ്പുഴ 06449- 21 മുതല്‍ 28 വരെ

ആലപ്പുഴഎറണാകുളം 06452 - 21 മുതല്‍ 28 വരെ

കൊല്ലംഎറണാകുളം ജങ്ഷന്‍ മെമു 06444- 22 മുതല്‍ 28 വരെ

എറണാകുളംകൊല്ലം മെമു, 06443 - 22 മുതല്‍ 28 വരെ

എറണാകുളം ജങ്ഷന്‍കായംകുളം 06451 -25 മുതല്‍ 28 വരെ

കായംകുളംഎറണാകുളം 06450 - 25 മുതല്‍ 28 വരെ

കോട്ടയംകൊല്ലം 06341 - മേയ് 29 വരെ

തിരുനല്‍വേലിപാലക്കാട് പാലരുവി 16791- മേയ് 27

പാലക്കാട്തിരുനല്‍വേലി പാലരുവി 16792- മേയ് 28

Next Story

RELATED STORIES

Share it