Latest News

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായതെന്നാണ് നിഗമനം. അണു നശീകരണത്തിനായി ആശുപത്രി രണ്ട് ദിവസത്തേക്ക് അടച്ചു. ഇന്നലെ സംസ്ഥാനത്ത് 111 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.




Next Story

RELATED STORIES

Share it