Sub Lead

യുപിയില്‍ ബിജെപിയില്‍നിന്ന് രാജിവച്ച മന്ത്രിമാരും എംഎല്‍എമാരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

കഴിഞ്ഞ ദിവസം രാജിവച്ച എംഎല്‍എമാരായ വിനയ് ശാക്യ, ഭാഗവതി സാഗര്‍, മുകേഷ് വര്‍മ, റോഷന്‍ ലാല്‍, ബ്രിജേഷ് പ്രജാപതി എന്നിവരും ഇവര്‍ക്കൊപ്പം സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യമായ അപ്‌നാദളിന്റെ ചൗധരി അമര്‍ സിങ്ങും ഇന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

യുപിയില്‍ ബിജെപിയില്‍നിന്ന് രാജിവച്ച മന്ത്രിമാരും എംഎല്‍എമാരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ യോഗി മന്ത്രിസഭയില്‍നിന്നും രാജിവച്ച മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാജിവച്ച എംഎല്‍എമാരായ വിനയ് ശാക്യ, ഭാഗവതി സാഗര്‍, മുകേഷ് വര്‍മ, റോഷന്‍ ലാല്‍, ബ്രിജേഷ് പ്രജാപതി എന്നിവരും ഇവര്‍ക്കൊപ്പം സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യമായ അപ്‌നാദളിന്റെ ചൗധരി അമര്‍ സിങ്ങും ഇന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

കിഴക്കന്‍ യുപിയില്‍ ഒബിസി വിഭാഗത്തിന് വലിയ സ്വാധീനമുളള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. പിന്നാക്ക വിഭാഗങ്ങളെ യോഗി ആദിത്യനാഥ് അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അവസാനത്തിന് തുടക്കം കുറിക്കുന്നതാണ് തന്റെ രാജിയെന്നും പ്രസാദ് മൗര്യ പറഞ്ഞു. ഞാന്‍ ബിഎസ്പി വിട്ടതിന് പിന്നാലെ പാര്‍ട്ടി തകര്‍ന്നു. താന്‍ കാരണം യുപിയില്‍ ബിജെപിയുടെ ജനപ്രീതി ഉയര്‍ന്നു. ബിജെപിയില്‍നിന്ന് രാജിവച്ചതോടെ ഇന്ന് ബിജെപിയുടെ അന്ത്യത്തിന് ശംഖ് മുഴങ്ങി. രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി അവരുടെ കണ്ണില്‍ പൊടിയിടുകയും ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്തു.

ഇനി അതില്ലാതാക്കണം. ഉത്തര്‍പ്രദേശ് ചൂഷണത്തില്‍നിന്ന് മോചിതരാകുക- സ്വാമി പ്രസാദ് മൗര്യ പ്രഖ്യാപിച്ചു. യോഗി മന്ത്രിസഭയില്‍നിന്ന് സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ 72 മണിക്കൂറിനുള്ളില്‍ രണ്ട് മന്ത്രിമാരുള്‍പ്പടെ 10 എംഎല്‍എമാര്‍ രാജിവച്ചിരുന്നു. രാഷ്ട്രീയ ലോക്ദളിലേക്ക് പോവുമെന്ന് വിശ്വസിക്കപ്പെടുന്ന എംഎല്‍എ അവതാര്‍ സിങ് ഭദാനയും ബിജെപിയില്‍നിന്ന് രാജിവച്ചിട്ടുണ്ട്. ദലിത്- പിന്നാക്ക വിഭാഗങ്ങളെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചെന്ന് പറഞ്ഞായിരുന്നു ഭൂരിഭാഗം പേരുടെയും രാജി. ഓരോ എംഎല്‍എമാരും രാജി പ്രഖ്യാപിക്കുമ്പോഴും എസ്പി മേധാവി അഖിലേഷ് യാദവ് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ട്വീറ്റ് ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്ന് രാജിവയ്ക്കുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ വരുന്നത് വലിയ പാര്‍ട്ടിയ്ക്ക് ഉത്തേജനം നല്‍കുമെന്നാണ് അഖിലേഷ് യാദവ് കരുതുന്നത്.

Next Story

RELATED STORIES

Share it