Sub Lead

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവിന്റെ കൊലപാതകം; സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

വ്യാഴാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചത്. ഫരീദാബാദിലെ ജിമ്മില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു ആക്രമണം. പത്തിലധികം വെടിയുണ്ടകളാണ് വികാസ് ചൗധരിയുടെ ശരീരം തുളച്ച് കടന്നുപോയത്.

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവിന്റെ കൊലപാതകം;  സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് വക്താവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പോലിസ് വ്യക്തമാക്കി. മൂന്നു പേര്‍ ഒളിവിലാണ്. വ്യാഴാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചത്. ഫരീദാബാദിലെ ജിമ്മില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു ആക്രമണം. പത്തിലധികം വെടിയുണ്ടകളാണ് വികാസ് ചൗധരിയുടെ ശരീരം തുളച്ച് കടന്നുപോയത്.

മുഖംമൂടി ധാരികളായ അക്രമിസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. ഇതിനിടെ വികാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് ആശുപത്രി അധികൃതര്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. വികാസിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഫരീദാബാദില്‍ നടന്നു.

ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാനയിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വികാസ് ചൗധരിയുടെ കുടുംബത്തോടൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ആക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാറും അപലപിച്ചു.

Next Story

RELATED STORIES

Share it