Sub Lead

ഒഡീഷയിൽ പതിനഞ്ചുകാരിയെ പോലിസുകാർ കൂട്ട ബലാൽസംഗം ചെയ്തു

ജാര്‍ഖണ്ഡിലെ ജംഷത്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എട്ടുദിവസം ജാര്‍സുഗുഡ, ഛത്തീസ്ഗഢിലെ റായ്പൂര്‍ എന്നിവിടങ്ങളിലായി നാല് പോലിസുകാര്‍ ഉള്‍പ്പടെ പലരും നിരന്തരം ബലാല്‍സംഗം ചെയ്തുവെന്ന് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഒഡീഷയിൽ പതിനഞ്ചുകാരിയെ പോലിസുകാർ കൂട്ട ബലാൽസംഗം ചെയ്തു
X

ഭുവനേശ്വര്‍: ഒഡീഷയില്‍ പതിനഞ്ചുകാരിയെ പോലിസുകാര്‍ കൂട്ട ബലാല്‍സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷത്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എട്ടുദിവസം ജാര്‍സുഗുഡ, ഛത്തീസ്ഗഢിലെ റായ്പൂര്‍ എന്നിവിടങ്ങളിലായി നാല് പോലിസുകാര്‍ ഉള്‍പ്പടെ പലരും നിരന്തരം ബലാല്‍സംഗം ചെയ്തുവെന്ന് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജാര്‍ഖണ്ഡ് ജംഷത്പൂരിലെ ടെല്‍കോ പോലിസ് സ്‌റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ബാഗ്‌ബെറയിലെ ഒരു ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തെ പോലിസ് ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്.

രബി എന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെയാണ് പോലിസ് അടക്കം നിരവധിപേര്‍ എട്ടുദിവസത്തോളം ക്രൂരമായ ലൈംഗികാക്രമണത്തിന് ഇരയാക്കിയത്. എന്നാല്‍, പെണ്‍കുട്ടിയുടെ ബന്ധു അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെട്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി പോലിസിന് നല്‍കിയ മൊഴി പ്രകാരം ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ പോലിസുകാര്‍ യൂനിഫോമിലായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ടെല്‍ക്കോ പോലിസ് രബിയെയും മറ്റ് രണ്ടുപേരെയും അറസ്റ്റുചെയ്തു. എന്നാല്‍, പോലിസുകാര്‍ ഉള്‍പെട്ടതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജാര്‍സുഗുഡ പോലിസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it