പ്രണയത്തെച്ചൊല്ലി വഴക്ക്: 14കാരിയുടേത് ആത്മഹത്യ തന്നെയെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്
തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ പതിനാലുകാരിയെയാണ് രാവിലെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ 14കാരിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ്. പെണ്‍കുട്ടി തൂങ്ങിമരിച്ചതാണെന്ന് ഇന്‍ക്വസ്റ്റില്‍ തെളിഞ്ഞതായി പോലിസ് വ്യക്തമാക്കി. പ്രണയത്തെച്ചൊല്ലിയുള്ള വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലിസ് സൂചിപ്പിച്ചു.
തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ പതിനാലുകാരിയെയാണ് രാവിലെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ജാര്‍ഖണ്ഡ് സ്വദേശിയായ ഒരാളുമായി പ്രണയമുണ്ടായിരുന്നു.
കഴിഞ്ഞദിവസവും ഇയാളുമായി പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നു. ഇതേച്ചൊല്ലി മാതാപിതാക്കളും കുട്ടിയും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വീട്ടുകാര്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു.
തുടര്‍ന്ന് രാത്രി പെണ്‍കുട്ടി വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച മാതാപിതാക്കള്‍ വീടിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി.
മൃതദേഹം വീടിന് സമീപത്ത് തറയില്‍ കിടത്തിയശേഷമാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഏലത്തോട്ടത്തില്‍ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് ആത്മഹത്യയാണെന്ന് മാതാപിതാക്കള്‍ സമ്മതിച്ചതെന്ന് പോലിസ് പറഞ്ഞു.
മേട്ടുക്കുടിയിലെ ഏലത്തോട്ടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ജോലി തേടി ഇവിടെയെത്തിയത്.
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT