- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനപക്ഷ രാഷ്ട്രീയത്തിന്റെ 11 വര്‍ഷം; എസ് ഡിപിഐ സ്ഥാപകദിനം ആഘോഷിച്ചു

തിരുവനന്തപുരം: 'രാഷ്ട്രീയം നമുക്ക് ദൗത്യനിര്‍വഹണമാണ്, ഉപജീവന മാര്‍ഗ്ഗമല്ല' എന്ന പ്രമേയത്തില്‍ വിവിധ സന്നദ്ധ, സേവന, ശുചീകരണ പ്രവര്‍ത്തനങ്ങളോടെ എസ് ഡിപിഐ സംസ്ഥാന വ്യാപകമായി സ്ഥാപക ദിനമാഘോഷിച്ചു. സ്ഥാപക ദിനത്തില്‍ ഏറനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവനൂര്‍ തവരപ്പറമ്പില്‍ എസ് ഡിപിഐ പ്രവര്‍ത്തകനു നിര്‍മിച്ചുനല്‍കുന്ന വീടിന്റെ കട്ടിള വയ്ക്കല്‍ കര്‍മം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു. കോഴിക്കോട് കാരന്തൂര്‍ ഈസ്റ്റ് ബ്രാഞ്ചിന്റെ പതാക ഉയര്‍ത്തല്‍ പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റംഗം പ്രഫ. പി കോയ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന ഓഫിസിനു മുമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പതാക ഉയര്‍ത്തി. കോഴിക്കോട് കുറ്റിയാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എസ് ഡിപിഐ വോളണ്ടിയര്‍ ടീം ഉദ്ഘാടനം നിര്‍വഹിച്ചു.
ആലുവ അശോകപുരം ബ്രാഞ്ചിന്റെ പതാക ഉയര്‍ത്തല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി കോഴിക്കോട് പാര്‍ട്ടി റീജ്യനല്‍ ഓഫിസിനു മുമ്പില്‍ പതാക ഉയര്‍ത്തി. 'പൊരുതാം പകര്‍ച്ചവ്യാധിക്കെതിരേ' എന്ന പേരില്‍ സ്ഥാപകദിനത്തില്‍ വിവിധ ജില്ലകളില്‍ ഏകദിന അണു നശീകരണ യജ്ഞവും കാംപയിനും സംഘടിപ്പിച്ചു. കാംപയിന്റെ ഭാഗമായി ജില്ലകളില്‍ ലഘുലേഖാ വിതരണം, വീടുകളില്‍ ആരോഗ്യബോധവല്‍ക്കരണം, പൊതുസ്ഥലങ്ങള്‍ ശുചീകരിക്കല്‍ എന്നിവയും നടത്തി.
എസ് ഡിപിഐ ഏറനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവനൂര്‍ തവരപ്പറമ്പില്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ കട്ടിള വയ്ക്കല്‍ കര്‍മം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















