Sub Lead

ബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് ഗുജറാത്ത് സര്‍ക്കാറിന്റെ ഇളവ്; പുറത്തിറങ്ങിയ ഹിന്ദുത്വര്‍ക്ക് മധുരം നല്‍കി സ്വീകരണം (വീഡിയോ)

ബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് ഗുജറാത്ത് സര്‍ക്കാറിന്റെ ഇളവ്; പുറത്തിറങ്ങിയ ഹിന്ദുത്വര്‍ക്ക് മധുരം നല്‍കി സ്വീകരണം (വീഡിയോ)
X

ന്യൂഡല്‍ഹി: ബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പേര്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഇളവില്‍ ജയില്‍ മോചിതരായി. 15 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഹിന്ദുത്വരാണ് ബിജെപി സര്‍ക്കാരിന്റെ ആനുകൂല്യത്തില്‍ പുറത്തിറങ്ങിയത്.

ജയില്‍ മോചിതരായ ഹിന്ദുത്വരെ ജയിലിന് മുന്‍പില്‍ മധുരം നല്‍കി സ്വീകരിച്ചു. ഗോധ്ര സബ് ജയിലില്‍ നിന്ന് ഇന്ന് പുറത്തിറങ്ങിയവര്‍ക്കാണ് ജയിലിന് മുന്നില്‍ സ്വീകരണം ഒരുക്കിയത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ് ബാനുവിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവര്‍ക്ക് ഒരുക്കിയ സ്വീകരണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. മധുരം നല്‍കിയും കാലില്‍ വീണ് അനുഗ്രഹം വാങ്ങിയും സ്വീകരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

2002 മാര്‍ച്ചിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്തില്‍ ആസൂത്രിതമായി നടപ്പാക്കിയ മുസ്‌ലിം വിരുദ്ധ വംശഹത്യക്കിടെയാണ് ആറ് മാസം ഗര്‍ഭിണിയും 21കാരിയുമായ ബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. ഹിന്ദുത്വ കലാപകാരികളുടെ ക്രൂരമായ ബലാല്‍സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയായി. 17 പേരായിരുന്നു കേസില്‍ പ്രതിസ്ഥാനത്ത്. ബല്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തതിന് പുറമേ അവരുടെ മൂന്ന് വയസ് പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ 13 കുടുംബാംഗങ്ങളേയും പ്രതികള്‍ കൊന്നുതള്ളിയിരുന്നു. കേസില്‍ അഞ്ച് പോലിസ് ഉദ്യോഗസ്ഥരും കുറ്റവാളികളാണ്. കുറ്റവാളികളെന്ന് തെളിഞ്ഞ പതിനൊന്ന് പേരും അപ്പീലുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കീഴ്‌ക്കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവായിരുന്നു വിധിച്ചത്.

Next Story

RELATED STORIES

Share it