Sub Lead

മുസ്‌ലിം വീടിന് മുകളില്‍ കാവിത്തുണി കെട്ടിയ ഹിന്ദുത്വനെ വെടിവച്ചു കൊന്ന സംഭവം: പത്തുപേര്‍ കുറ്റക്കാരാണെന്ന് കോടതി

മുസ്‌ലിം വീടിന് മുകളില്‍ കാവിത്തുണി കെട്ടിയ ഹിന്ദുത്വനെ വെടിവച്ചു കൊന്ന സംഭവം: പത്തുപേര്‍ കുറ്റക്കാരാണെന്ന് കോടതി
X

ലഖ്‌നോ: മുസ്‌ലിം വീടിന് മുകളില്‍ കാവിത്തുണി കെട്ടിയ ഹിന്ദുത്വനെ വെടിവച്ചു കൊന്ന കേസില്‍ പത്തുപേര്‍ കുറ്റക്കാരാണെന്ന് കോടതി. തെളിവുകളുടെ അഭാവത്തില്‍ മൂന്നുപേരെ കോടതി വെറുതെവിട്ടു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ 2024 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ദുര്‍ഗാ പൂജക്കിടെ ഹിന്ദുത്വ സംഘം മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും രാം ഗോപാല്‍ മിശ്ര എന്ന ഹിന്ദുത്വന്‍ ഒരു വീടിന് മുകളിലെ പച്ചക്കൊടി മാറ്റി കാവിത്തുണി കെട്ടുകയുമായിരുന്നു. അപ്പോള്‍ തന്നെ അയാള്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് ഹിന്ദുത്വര്‍ പ്രദേശത്ത് വര്‍ഗീയ കലാപവും നടത്തി. ഈ സംഭവങ്ങളില്‍ 13 കേസ് രജിസ്റ്റര്‍ ചെയ്തു. കൊലക്കേസില്‍ ഇന്ന് കോടതി ശിക്ഷ വിധിക്കും.

Next Story

RELATED STORIES

Share it