Sub Lead

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങി തുള്‍സി ഗബ്ബാര്‍ഡ്

യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു സെനറ്ററാണ് തുള്‍സി ഗബ്ബാര്‍ഡ്

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍  ഒരുങ്ങി തുള്‍സി ഗബ്ബാര്‍ഡ്
X
വാഷിങ്ടണ്‍: 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഹിന്ദു സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങി തുള്‍സി ഗബ്ബാര്‍. യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു സെനറ്ററും ഡൊമാക്രാറ്റിക്ക് പാര്‍ട്ടി നേതാവുമായ തുള്‍സി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സെനറ്റര്‍ എലിസബത്ത് വാരന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് 37കാരിയായ തുള്‍സിയും ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥി മല്‍സരത്തിലേക്ക് പ്രവേശിക്കുന്നത്.

ഇന്ത്യന്‍ വംശജയും സെനറ്ററുമായ കമലാ ഹാരിസ് ഉള്‍പ്പടെ പന്ത്രണ്ടോളം ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാക്കള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മല്‍സരത്തില്‍ മാറ്റുരയ്ക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇവരില്‍ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്ന വ്യക്തിയാവും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി.

മല്‍സരിക്കാന്‍ തീരുമാനിച്ചതായും ആഴ്ചകള്‍ക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും ഹവായിയില്‍ നിന്നുള്ള പ്രതിനിധിയായി നാലു തവണ യുഎസ് കോണ്‍ഗ്രസിലെത്തിയ തുള്‍സി സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള തുള്‍സി ഇതോടെ യുഎസ് പ്രസിഡന്‍സി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ആദ്യ ഹിന്ദുവാകും.

യുഎസിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള തുള്‍സി ഹിന്ദുമതത്തില്‍ ആകൃഷ്ടയാവുകയും ഹിന്ദുമതം സ്വീകരിക്കുകയുമായിരുന്നു. അമേരിക്കന്‍ ജനത നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ തനിക്കവരെ സഹായിക്കണമെന്നും തുള്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യ പരിരക്ഷയും, നീതിന്യായവും കാലാവസ്ഥാ വ്യതിയാനത്തിനുമാണ് താന്‍ പരിഗണന നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2020 ആദ്യത്തില്‍ നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന വ്യക്തിയെയാകും ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യും.

Next Story

RELATED STORIES

Share it