Sub Lead

സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തയ്യാറാവുന്നില്ലെന്ന് ശ്വേതാ സഞ്ജീവ് ഭട്ട്

2002ലെ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കി സഞ്ജീവ് സത്യവാങ്മൂലം സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ സഞ്ജീവിനും കുടുംബത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തുകയും ഉടന്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു

സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍  തയ്യാറാവുന്നില്ലെന്ന് ശ്വേതാ സഞ്ജീവ് ഭട്ട്
X
അഹമ്മദാബാദ്: കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗുജറാത്ത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഗവര്‍ണര്‍ക്കും കത്തെഴുതിയിട്ടും മറുപടിയില്ലെന്ന് ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ സഞ്ജീവ് ഭട്ട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

2002ലെ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കി സഞ്ജീവ് സത്യവാങ്മൂലം സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ സഞ്ജീവിനും കുടുംബത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തുകയും ഉടന്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എട്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടില്ല. മാത്രമല്ല ഉണ്ടായിരുന്ന നേരിയ സുരക്ഷ ചില രാഷ്ട്രീയ നേതാക്കളുടെ നിര്‍ദേശ പ്രകാരം പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയിലെ ഭീകര സംഭവത്തിനു ശേഷം തങ്ങളുടെ സുരക്ഷ ഉടന്‍ പുനസ്ഥാപിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗുജറാത്ത മുഖ്യമന്ത്രി വിജയ് രൂപാനി, പ്രതിപക്ഷ നേതാവ് പരേഷ് ധരാനി, ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ജാമ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ നീണ്ട കാലതാമസത്തിനു ശേഷം ഗുജറാത്ത് ഹൈക്കോടതി ഒടുവില്‍ തങ്ങളുടെ വാദം കേട്ടതായും അവര്‍ വ്യക്തമാക്കി. ഭാഗികമായി തങ്ങളുടെ വാദം കേള്‍ക്കുകയും ഈ മാസം 23ന്് കൂടുതല്‍ വാദം കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്‌തെന്നാണ് ശ്വേതാ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it