Sub Lead

ഇരട്ടക്കൊലക്കേസ് പ്രതിയെ കോടതി മുറിയില്‍ വെടിവച്ച് കൊന്നു

തടവുകാരനായ ഷാനവാസ് അന്‍സാരിയെ ബിജ്‌നോര്‍ ജില്ലാ കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.

ഇരട്ടക്കൊലക്കേസ് പ്രതിയെ കോടതി മുറിയില്‍ വെടിവച്ച് കൊന്നു
X

ലക്‌നോ: ഇരട്ടക്കൊലക്കേസ് പ്രതിയെ കോടതി മുറിയിലിട്ട് വെടിവച്ച് കൊന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ കോടതി മുറിക്കുള്ളിലാണ് സംഭവം. തടവുകാരനായ ഷാനവാസ് അന്‍സാരിയെ ബിജ്‌നോര്‍ ജില്ലാ കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.

കോടതിമുറിക്കുള്ളില്‍ പിസ്റ്റളുകള്‍ പുറത്തെടുത്ത് വെടിവയ്പ് നടത്തി രക്ഷപ്പെട്ട മൂന്നു പ്രതികളെ പോലിസ് പിന്തുടര്‍ന്ന് പിടികൂടി. കോടതി മുറികളില്‍ ഉണ്ടായിരുന്നവര്‍ തറയില്‍ കിടന്നാണ് വെടിവയ്പില്‍നിന്നു രക്ഷപ്പെട്ടതെന്ന് കോടതി മുറിയിലുണ്ടായിരുന്ന അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ മെയില്‍ ബാഹുജന്‍ സമാജ് പാര്‍ട്ടി നേതാവായ ഹാജി അഹ്‌സാന്‍ ഖാനെയും അദ്ദേഹത്തിന്റെ അനന്തരവനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഷാനവാസ് അന്‍സാരി. ഡല്‍ഹിയില്‍ കീഴടങ്ങിയ അന്‍സാരിയെ ഇവിടെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.

ഹാജി അഹ്‌സാന്‍ ഖാന്റെ മകനും രണ്ടു കൂട്ടാളികളുമാണ് വെടിയുതിര്‍ത്തത്. പിന്നാലെ മൂവരെയും പിന്തുടര്‍ന്ന് പോലിസ് പിടികൂടുകയായിരുന്നു. വെടിവയ്പിനെ പരിക്കേറ്റ ഒരു കോടതി ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

50 കാരനായ ഹാജി അഹ്‌സാനെയും മരുമകനെയും മെയ് 29ന് ബിജ്‌നോറിലെ നജിബാബാദ് പട്ടണത്തിലെ ഓഫിസില്‍ വെച്ച് രണ്ടുപേര്‍ വെടിവച്ചു കൊന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നജിബാബാദ് നിയമസഭാ സീറ്റിന്റെ ചുമതല അഹ്‌സാനായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവനും പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ല, മറിച്ച് ബിസിനസ്സ് വൈരാഗ്യമാണെന്ന് ലോക്കല്‍ പോലീസ് പിന്നീട് പറഞ്ഞു.

Next Story

RELATED STORIES

Share it