Sub Lead

പിഎസ്‌സി ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

സാങ്കേതിക പദങ്ങള്‍ മലയാളത്തിലാക്കുകയാണ് പ്രശ്‌നം. ഇതിനു പരിഹാരമായി മലയാളത്തില്‍ വിജ്ഞാന ഭാഷാ നിഘണ്ഡു തയാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പിഎസ്‌സി ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതിനുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നത തല സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക പദങ്ങള്‍ മലയാളത്തിലാക്കുകയാണ് പ്രശ്‌നം. ഇതിനു പരിഹാരമായി മലയാളത്തില്‍ വിജ്ഞാന ഭാഷാ നിഘണ്ഡു തയാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ പരീക്ഷയുടെയും ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കണമെന്ന നിര്‍ദേശം പിഎസ്‌സിക്കു നല്‍കിയിട്ടുണ്ട്. പിഎസ്‌സി നടത്തുന്ന 90 ശതമാനം പരീക്ഷകളുടെയും ചോദ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ മലയാളത്തില്‍ നല്‍കുന്നുണ്ട്. കെഎഎസ്, ചില ഉന്നത തസ്തികകള്‍ എന്നിവയുടെ പരീക്ഷയ്ക്കാണ് ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കുന്നത്. ഇവ മലയാളത്തില്‍ നല്‍കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പിഎസിസി മുന്നോട്ടുവച്ചിട്ടുണ്ട്. അതു പരിഹരിക്കുന്നതിനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. മലയാളത്തില്‍ മാത്രമല്ല, ന്യൂനപക്ഷ ഭാഷകളായ കന്നടയിലും തമിഴിലും ഭാവിയില്‍ ചോദ്യങ്ങള്‍ തയാറാക്കി നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it