Sub Lead

എല്ലാ കേസുകളും പരിഹരിക്കാന്‍ സിബിഐ ദൈവമല്ല;സുപ്രിം കോടതി

ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിബിഐയെ ഏല്‍പിച്ചത്. കേസിന്റെ അന്വേഷണം പോലിസിന് തന്നെ നടത്താവുന്നതേയുള്ളൂവെന്നും സിബിഐ കോടതിയെ അറിയിക്കുകയുണ്ടായി.

എല്ലാ കേസുകളും പരിഹരിക്കാന്‍ സിബിഐ ദൈവമല്ല;സുപ്രിം കോടതി
X

ന്യൂഡല്‍ഹി: എല്ലാ കേസുകളും പരിഹരിക്കാന്‍ സിബിഐ ദൈവമല്ലെന്ന് സുപ്രിം കോടതി.സംസ്ഥാന പോലിസ് അന്വേഷിച്ച കേസിന്റെ അന്വേഷണ ചുമതല സിബിഐക്കു കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിയെയാണ് സുപ്രിംകോടതിയുടെ പ്രതികരണം .ജസ്റ്റിസുമാരായ എന്‍വി രമണ, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണ.

ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിബിഐയെ ഏല്‍പിച്ചത്. 2017ലാണ് കേസ് സിബിഐക്ക് കൈമാറിയത്. കാണാതായ ആളുടെ സഹോദരന്റെ ആവശ്യപ്രകാരമായിരുന്നു കേസന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്.ഇതിനെതിരേ സിബിഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിന്റെ അന്വേഷണം പോലിസിന് തന്നെ നടത്താവുന്നതേയുള്ളൂവെന്നും സിബിഐ കോടതിയെ അറിയിക്കുകയുണ്ടായി. സിബിഐയുടെ ഈ വാദം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈകോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തു. ആ കേസുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഹരിയാന പോലിസിനോട് സുപ്രിം കോടതി അറിയിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it