Sub Lead

യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറുക: സംയുക്ത പ്രസ്താവന

യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറുക: സംയുക്ത പ്രസ്താവന
X

കോഴിക്കോട് : യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന്

സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പന്തീരാങ്കാവ് യു എ പി എ കേസില്‍ കുറ്റമാരോപിച്ച് 10 മാസം ജയിലിലടക്കപ്പെടുകയും തുടർന്ന് നിയമപോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊ ടുവിൽ ജാമ്യം ലഭിക്കുകയും ചെയ്ത നിയമവിദ്യാർത്ഥിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ എന്‍ ഐ എയ്ക്ക് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണ്. അലനെതിരെ എസ് എഫ്‌ ഐ നൽകിയ പരാതിയിൽ ധര്‍മ്മടം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാൻ നീക്കം നടക്കുന്നത്. കണ്ണൂർ പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങൾക്കെതിരെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് തികച്ചും ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് അലനെതിരെ കേസെടുത്തതും യു എ പി എ കേസില്‍ ജാമ്യം റദ്ദ് ചെയ്യാൻ ശ്രമിക്കുന്നതും.

അലൻ ഷുഹൈബിനും ത്വാഹ ഫസലിനും എതിരെയുള്ള എൻ ഐ എയുടെ വാദങ്ങളെ വിശദമായി പരിശോധിച്ച് അവ വസ്തുതകൾക്കു നിരക്കുന്നതല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഇരുവർക്കും ജാമ്യം അനുവദിച്ചത്. അലന്റെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കോടതി പരിഗണിച്ചിരുന്നു. ജയിൽ മോചനത്തിന് ശേഷം ചികിത്സയും നിയമപഠനവും തുടർന്ന അലൻ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴാണ് ആ വിദ്യാർത്ഥിയുടെ ജാമ്യം റദ്ദ് ചെയ്ത് വീണ്ടും ജയിലിലടക്കാൻ ശ്രമിക്കുന്നത്.

സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്ന ജനങ്ങളുടെ അഭിഭാഷകൻ ആകണമെന്ന് ആഗ്രഹിക്കുന്ന അലന്റെ തുടർപഠനത്തിനും ഭാവിക്കും തടസ്സമാകുന്ന നടപടിയാണ് ഈ നീക്കം. മനുഷ്യരോട് കരുതലും സ്നേഹവും ഉള്ള ഏതൊരു മനുഷ്യനും ചെയ്യുന്ന ജനാധിപത്യപരവും സമാധാനപരവുമായ ഇടപെടൽ മാത്രമേ അലൻ നടത്തിയിട്ടുള്ളു. അതിന്റെ പേരിൽ പ്രതികാര നടപടിക്കൊരുങ്ങുന്നത് പ്രതിഷേധാർഹമാണ്. ഇത്തരം പ്രതികാര നടപടികൾ, വിദ്യാർത്ഥി - യുവ സമൂഹത്തിന്റെ ആരോഗ്യകരമായ സാമൂഹ്യ ഇടപെടൽ തടയുന്നതിന് മാത്രേ ഉപകരിക്കൂ. സർക്കാർ ഈ നീക്കത്തിൽ നിന്നും ഉടൻ പിന്തിരിയണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സർക്കാരും എന്‍ ഐ എയും പിൻവലിക്കണമെന്നും അലനൊപ്പം ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ ആവശ്യം ഉന്നയിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സംയുക്ത പ്രസ്താവനയിൽ ഒപ്പ് വച്ചവർ.

ബി ആർ പി ഭാസ്കർ

കെ അജിത

കെ കെ കൊച്ച്

സണ്ണി എം കപിക്കാട്

കെ ജി ജഗദീശൻ

മേഴ്സി അലക്സാണ്ടർ

കെ കെ ബാബുരാജ്

ജിയോ ബേബി

കെ എസ് ഹരിഹരൻ

ഡോ സോണിയ ജോർജ്ജ്

ഭാസുരേന്ദ്ര ബാബു

എം സുൽഫത്ത്‌

ചിത്ര നിലമ്പൂർ

ശ്രീജ നെയ്യാറ്റിൻകര

അഡ്വ കുക്കു ദേവകി

ഡോ കെ ജി താര

ആബിദ് അടിവാരം

സതി അങ്കമാലി

അഡ്വ ജെ സന്ധ്യ

ലാലി പി എം

എൻ സുബ്രമഹ്ണ്യൻ

ഒ പി രവീന്ദ്രൻ

ഡോ ഹരിപ്രിയ

പുരുഷൻ ഏലൂർ

അഡ്വ കെ നന്ദിനി

ആദി

ഗോമതി ഇടുക്കി

സി എ അജിതൻ

ഷമീന ബീഗം

പ്രശാന്ത് സുബ്രമഹ്ണ്യൻ

പ്രമീള ഗോവിന്ദ്

ഐ ഗോപിനാഥ്

എച്മു കുട്ടി

അഡ്വ ഭദ്ര കുമാരി

എം എൻ രാവുണ്ണി

ഷഫീഖ് സുബൈദ ഹക്കിം

ഡോ സോയ ജോസഫ്

സുജ ഭാരതി

മുഹമ്മദ്‌ ഉനൈസ്

വിപിൻ ദാസ്

കെ മുരളി

അജയൻ കുമാർ

സി പി റഷീദ്

സേതു സമരം

റിജാസ് എം സിദ്ധിഖ്

സ്വപ്‌നേഷ് എം ബാബു

റഷീദ് മട്ടാഞ്ചേരി

സി പി നഹാസ്

ഷാന്റോ ലാൽ

മിഥുൻ എസ്.

Next Story

RELATED STORIES

Share it