Sub Lead

മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയര്‍ അന്തരിച്ചു

മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയര്‍ അന്തരിച്ചു
X

തിരുവനന്തപുരം: മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയര്‍ (90) അന്തരിച്ചു.തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

1987 മുതല്‍ 1989 വരെ കെപിഎസ് മേനോന്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛന്‍ കെ പിഎസ് മേനോന്‍ സീനിയര്‍ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറിയായിരുന്നു. നിര്യണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഇന്ത്യയുടെ വിദേശനയത്തിന് അംഗീകാരവും സ്വാധീനവും ഉണ്ടാക്കുവാന്‍ വലിയ സംഭാവന നല്‍കിയ നയതന്ത്രജ്ഞനായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it