Sub Lead

സൗദിയിലെ വൈദ്യുത നിലയത്തിനു നേരെ ഹൂഥികളുടെ മിസൈലാക്രമണം

ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. ഏത് തരം മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സഖ്യസേന ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദിയിലെ വൈദ്യുത നിലയത്തിനു നേരെ ഹൂഥികളുടെ മിസൈലാക്രമണം
X

റിയാദ്: ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂഥി വിമതര്‍ സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ ജിസാനിലെ വൈദ്യുത നിലയം ക്രൂയിസ് മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തതായി ഗ്രൂപ്പിന്റെ അല്‍ മസിറ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്.അതേസമയം, അല്‍ ഷുഖൈഖിലെ ഉപ്പു നിര്‍മാണ പ്ലാന്റിനു നേരെ ഇറാന്റെ നേതൃത്വത്തിലുള്ള ഹൂതി വിമതരുടെ റോക്കറ്റാക്രമണം ഉണ്ടായതായി സൗദി -യുഎഇ സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്.

ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. ഏത് തരം മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സഖ്യസേന ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യമന്‍ വിഷയത്തില്‍ സൗദിയെ പിന്തുണക്കുന്ന വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും സൗദിക്കു നേരെ ഹൂഥികള്‍ വ്യോമാക്രമണം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it