Sub Lead

ഇറാന്‍ സംഘര്‍ഷം: അത്യാധുനിക എഫ്-22 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ച് യുഎസ്

യുഎസ് സൈന്യത്തിന്റെ ഏറ്റവും അത്യാധുനിക പോര്‍വിമാനമാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തില്‍ വ്യാഴാഴ്ച എത്തിയത്.

ഇറാന്‍ സംഘര്‍ഷം: അത്യാധുനിക എഫ്-22 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ച് യുഎസ്
X

ദോഹ: ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഗള്‍ഫിലെ സൈനിക സന്നാഹം ശക്തമാക്കുന്നതിന് അമേരിക്ക ആദ്യമായി എഫ്-22 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ചു. യൂറോപ്പില്‍ നിന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍ എത്തിയതിന് പിന്നാലെയാണ് എഫ്-22 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ വിന്യസിച്ചത്. യുഎസ് സൈനികരുടെയും സഖ്യകക്ഷികളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പോര്‍വിമാനങ്ങള്‍ വിന്യസിച്ചതെന്ന് യുഎസ് സൈന്യം വിശദീകരിച്ചു. യുഎസ് സൈന്യത്തിന്റെ ഏറ്റവും അത്യാധുനിക പോര്‍വിമാനമാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തില്‍ വ്യാഴാഴ്ച എത്തിയത്.

അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണ് ദോഹയിലെ അല്‍ ഉദൈദ്. യുഎസ് സെന്‍ട്രല്‍ കമാന്റിന്റെ ആഭ്യര്‍ഥന മാനിച്ചാണ് യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഭീഷണി നിലനില്‍ക്കുന്നതായും ഇത് നേരിടാനാണ് യുദ്ധവിമാനങ്ങള്‍ തയ്യാറാക്കുന്നതെന്നുമാണ് യുഎസ് ഭാഷ്യം. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികരെ മാത്രമല്ല, സഖ്യരാജ്യങ്ങളുടെ സുരക്ഷയും തങ്ങളുടെ ലക്ഷ്യമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് പറയുന്നു

പുതിയ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്റ് അവരുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എഫ്-22 ആദ്യമായിട്ടാണ് ഖത്തറില്‍ വിന്യസിക്കുന്നത്. നേരത്തെ സിറിയയില്‍ ഇടപെടുന്നതിനായി ഈ വിമാനം യുഎഇയില്‍ വിന്യസിച്ചിരുന്നു. ആകാശത്ത് നിന്ന് ആകാശത്തേക്ക് മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ഈ പോര്‍വിമാനം.കൂടാതെ ആകാശത്ത് നിന്ന് ഭൂമിയിലെ ശത്രുകേന്ദ്രങ്ങളും ആക്രമിക്കാന്‍ സാധിക്കും.

യുഎഇയിലെ അല്‍ ദഫ്ര വ്യോമ താവളത്തില്‍ ഇത്തരം വിമാനങ്ങള്‍ നേരത്തെ എത്തിയിരുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നേരത്തെ ഗള്‍ഫ് മേഖലിയല്‍ വിന്യസിച്ചിരുന്നു. മെയ് അഞ്ചിനാണ് ആദ്യ വിന്യാസം നടന്നത്. തൊട്ടുപിന്നാലെ ബി52 ഗണത്തില്‍പ്പെടുന്ന നാല് യുദ്ധവിമാനങ്ങള്‍ ഖത്തറിലെ അല്‍ ഉദൈദിലെത്തി. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിക്കുമെന്ന വിവരങ്ങള്‍ തങ്ങള്‍ ലഭിച്ചുവെന്നാണ് അമേരിക്കയുടെ വാദം. വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനം കൂടുതലായി ഗള്‍ഫിലേക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഏതാനും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it