സമ്മര്‍ദ്ദം ഫലിച്ചു: ഹാഫിസ് സഈദിനും കൂട്ടാളികള്‍ക്കുമെതിരേ പാകിസ്താന്‍ കേസെടുത്തു

സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം ചെയ്തതുള്‍പ്പെടെയുള്ള 23 കേസുകളിലാണ് നടപടി. ഇന്ത്യയുടെയും അന്താരാഷ്ട്ര രാജ്യങ്ങളുടെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി.

സമ്മര്‍ദ്ദം ഫലിച്ചു: ഹാഫിസ് സഈദിനും കൂട്ടാളികള്‍ക്കുമെതിരേ പാകിസ്താന്‍ കേസെടുത്തു

ലാഹോര്‍: മുബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സഈദിനും അദ്ദേഹത്തിന്റെ12 കൂട്ടാളികള്‍ക്കുമെതിരേ കേസെടുത്ത് പാക് ഭരണകൂടം. സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം ചെയ്തതുള്‍പ്പെടെയുള്ള 23 കേസുകളിലാണ് നടപടി. ഇന്ത്യയുടെയും അന്താരാഷ്ട്ര രാജ്യങ്ങളുടെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി.

ജമാഅത്ത് ഉദ് ദവ നേതാവും അനുയായികളും അഞ്ച് ട്രസ്റ്റുകളെ ഉപയോഗിച്ച് സായുധപ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവ് നടത്തിയെന്ന് പാകിസ്താന്‍ തീവ്രവാദ വിരുദ്ധ വകുപ്പ് പറയുന്നു. തീവ്രവാദത്തിനായി സാമ്പത്തികസഹായം ചെയ്തതിന് ഹാഫിസ് സയ്യിദിനും മറ്റ് ജമാഅത്ത് ഉദ്ദവ നേതാക്കള്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്നും പാകിസ്താന്‍ തീവ്രവാദ വിരുദ്ധ വകുപ്പ് അറിയിച്ചു. ലാഹോര്‍, ഗുജ്‌റാന്‍വാല, മുല്‍ത്താന്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ട്രസ്റ്റുകളുടെ മറവില്‍ ഇവര്‍ പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയത്.

RELATED STORIES

Share it
Top