Sub Lead

ക്രമക്കേട്: വീണ്ടും നടത്തുന്ന ഇസ്താംബൂള്‍ മേയര്‍ വോട്ടെടുപ്പ് നാളെ

തുര്‍ക്കിയുടെ വാണിജ്യ തലസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് 31ന് നടന്ന തിരഞ്ഞെടുപ്പില്‍ തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) സ്ഥാനാര്‍ഥി ഇക്‌രിം ഇമാമോഗ്ലു ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ (എകെ പാര്‍ട്ടി) ബിനാലി യില്‍ദിരിമിനെതിരേ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

ക്രമക്കേട്: വീണ്ടും നടത്തുന്ന ഇസ്താംബൂള്‍ മേയര്‍ വോട്ടെടുപ്പ് നാളെ
X

ഇസ്താംബൂള്‍: ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണത്തെതുടര്‍ന്ന് മാറ്റിവെച്ച ഇസ്താംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കും. തുര്‍ക്കിയുടെ വാണിജ്യ തലസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് 31ന് നടന്ന തിരഞ്ഞെടുപ്പില്‍ തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) സ്ഥാനാര്‍ഥി ഇക്‌രിം ഇമാമോഗ്ലു ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ (എകെ പാര്‍ട്ടി) ബിനാലി യില്‍ദിരിമിനെതിരേ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

മാര്‍ച്ച് 31 ലെ വോട്ടെടുപ്പ് ഫലം എകെ പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരുന്നു. പ്രാദേശിക വോട്ടെടുപ്പില്‍ രാജ്യ തലസ്ഥാനമായ ആങ്കറയും മൂന്നാമത്തെ വലിയ നഗരമായ ഇസ്മിറും എകെ പാര്‍ട്ടയെ കൈവിട്ടിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പില്‍ സിഎച്ച്പി വ്യാപക ക്രമക്കേട് നടത്തിയെന്ന് ഭരണപാര്‍ട്ടി കക്ഷിയായ ഉര്‍ദുഗാന്റെ എ കെ പാര്‍ട്ടി ആരോപിക്കുകയും തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയായിരുന്നു. 25 വര്‍ഷത്തിനു ശേഷം ആദ്യമായാണ് അക് പാര്‍ട്ടിക്ക് മേഖലയില്‍ സ്വാധീനം നഷ്ടപ്പെടുന്നത്.

തുര്‍ക്കിയിലെ ഏറ്റവും ജനസംഖ്യയേറിയ മുനിസിപ്പാലിറ്റിയാണ് ഇസ്താംബൂള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മേയറിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണിത്. മുന്‍ പ്രധാനമന്ത്രിയായ ബിനാലി യില്‍ദ്രിമായിരുന്നു അക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി.

Next Story

RELATED STORIES

Share it