Sub Lead

രാജ്യദ്രോഹക്കുറ്റം: ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

2021 ജൂലൈയില്‍ ഹര്‍ജികളില്‍ നോട്ടിസ് പുറപ്പെടുവിക്കവേ, ചീഫ് ജസ്റ്റിസ് നിയമത്തെ കുറിച്ച് വാക്കാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിരുന്നു. ബ്രീട്ടീഷ് കാലത്തെ നിയമം സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വര്‍ഷത്തിലും നിലനിര്‍ത്തേണ്ട കാര്യമുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.

രാജ്യദ്രോഹക്കുറ്റം: ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധ്യതയെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. 2021 ജൂലൈയില്‍ ഹര്‍ജികളില്‍ നോട്ടിസ് പുറപ്പെടുവിക്കവേ, ചീഫ് ജസ്റ്റിസ് നിയമത്തെ കുറിച്ച് വാക്കാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിരുന്നു. ബ്രീട്ടീഷ് കാലത്തെ നിയമം സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വര്‍ഷത്തിലും നിലനിര്‍ത്തേണ്ട കാര്യമുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.

മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകന്‍ എന്നിവര്‍ക്കെതിരേ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ആവശ്യമുണ്ടോയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചുകൊണ്ട് കോടതിയുടെ ചോദ്യം. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 എ വകുപ്പിനെതിരേ റിട്ടയേര്‍ഡ് കരസേന മേജര്‍ ജനറല്‍ എസ് ജി വൊമ്പാട്ട്‌കേരെയും, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് വാദം കേള്‍ക്കല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ കേസില്‍ കക്ഷി ചേരാന്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it